കോഴിക്കോട്: (truevisionnews.com) വടകര അടക്കാത്തെരുവിലെ കൊപ്രത്തൊഴിലാളിയെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ കുഞ്ഞാലിമരക്കാർ പള്ളിക്ക് സമീപം തെക്കേ ചെറിയ മങ്ങിൽ ബഷീർ 53) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 30 നാണ് കൊപ്ര വ്യാപാര കേന്ദ്രമായ അടക്കാതെരുവിലെ അടച്ചിട്ട ഒരു കടയുടെ വരാന്തയിൽ അനക്കമില്ലാത്ത കിടക്കുന്ന നിലയിൽ ബഷീറിനെ കണ്ടത്.

വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിതീകരിച്ചു. ജേഷ്ഠ സഹോദരൻ വടകര അടക്കാത്തെരുവിലെ ക്രസന്റ് ഹൗസിൽ ടി സി എം അഷ്‌റഫിന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്തു. ഇൻക്വിസ്റ് നടപടിക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.
തുടർന്ന് ഇന്ന് വൈകിട്ട് ബഷീറിന്റെ ഭാര്യയും മക്കളും താമസിക്കുന്ന ചെരണ്ടത്തൂരുള്ള വീട്ടിൽ മൃതദേഹം എത്തിച്ചു. ഇന്ന് രാത്രി 8 മണിയോടെ കോട്ടൽ ജുമാഅത് പള്ളിയിൽ ഖബറടക്കി.
ഭാര്യ: അമാനത്ത്
മക്കൾ: മുനീർ, മുബാഷ്, ഫാത്തിമ.
സഹോദരങ്ങൾ: അശറഫ് , നഫീസ , സക്കീന,പരേതരായ മജീദ് , അഷ്ക്കർ.
worker found dead Vadakara Kozhikode
