തിരുവനന്തപുരം: ( www.truevisionnews.com ) കല്ലറ ആശുപത്രിയിൽ മരുന്നുവാങ്ങാനെത്തിയ വീട്ടമ്മയുടെ മാല മോഷണംപോയി. കല്ലറ വെള്ളംകുടി കിഴക്കുംകര പുത്തൻവീട്ടിൽ ശശികല(65)യുടെ മൂന്ന് പവനോളം വരുന്ന മാലയും ലോക്കറ്റുമാണ് നഷ്ടമായതന്നെന്നാണ് പരാതി.

ഇന്നലെ ഉച്ചയ്ക്ക് കല്ലറ ഗവ.ആശുപത്രിയിൽ മരുന്നു വാങ്ങാനെത്തിയ ഇവർ ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടയിൽ മയങ്ങിപ്പോയി. ഉണർന്നപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല കാണാനില്ലായിരുന്നു.
ശശികല താൻ ഇരുന്ന സ്ഥലത്തും പരിസരങ്ങളിലും പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല. കട്ടിയുള്ള മാലയായതിനാൽ പൊട്ടി വീഴാൻ സാധ്യതയില്ലെന്നും മയക്കത്തിനിടയിൽ ആരോ മുറിച്ചെടുത്തതാകാമെന്ന് സംശയിക്കുന്നുവെന്നും പാങ്ങോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
housewife gold chain robbed from kallara govt hospital investigation
