(truevisionnews.com) സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ കാണാനായി പത്തനംതിട്ടയിലെ അടൂരിൽ നിന്നും ഒറ്റക്ക് ട്രെയിനിൽ യാത്ര ചെയ്ത് 13 വയസ്സുകാരിയെ കാസർകോട്ട് റെയിൽവേ പോലീസ് പിടികൂടി.

വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്‌സ്പ്രസ്സിൽ കാസർകോട്ടെത്തിയ പെൺകുട്ടിയെ ശനിയാഴ്‌ച രാവിലെ ഒമ്പത് മണിയോടെയാണ് റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ പ്രകാശൻ എം വി, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ സി കെ, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ വിനോദ്, സുശാ ന്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
പൊയിനാച്ചി സ്വദേശിയായ 21 വയസ്സുകാരൻ്റെ അടുത്തേക്ക് പോകാനാണ് പെൺകുട്ടി ഒറ്റയ്ക്ക് യാത്ര തിരിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പോലീസ് മിസ്സിംഗ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിയെ കാസർകോട്ട് കണ്ടെത്തിയത്.
girl boarded train reached Kasaragod meet boyfriend arrest police
