ഫാൻ ചതിച്ചു; മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണു; അഞ്ച് പേര്‍ക്ക് പരിക്ക്

ഫാൻ ചതിച്ചു;  മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണു; അഞ്ച് പേര്‍ക്ക് പരിക്ക്
Apr 26, 2025 08:15 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com)  മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ ദേഹത്ത് ഫാന്‍ പൊട്ടിവീണ് അഞ്ച് പേര്‍ക്ക് പരിക്ക്. പള്ളിയിലെ ചടങ്ങിന് ശേഷം പാരീഷ് ഹാളില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് എച്ച് വി എല്‍ ഫാന്‍ വലിയ ശബ്ദത്തോടെ നിലംപതിച്ചാണ് അപകടമുണ്ടായത്. ശബ്ദം കേട്ട് ഇവിടെയുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.

കുറ്റിച്ചിറ തത്തമ്പിള്ളി വീട്ടില്‍ ബേബി (50), ചെമ്പന്‍കുന്ന് തത്തമ്പിള്ളി വീട്ടില്‍ വര്‍ഗീസ് (63), താഴൂര്‍ ഞാറേക്കാടന്‍ ഷീജ പോള്‍ (40), കലിക്കല്‍ തോപ്പില്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ ആദിത്യന്‍ (19), മാരാംകോട് വലിയവീട്ടില്‍ ഇവാ (4)എന്നിവര്‍ക്കാണ് പരുക്കേറ്റത്.

പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴൂര്‍ സെന്‍റ് മേരീസ് പള്ളി പാരീഷ് ഹാളില്‍ ശനിയാഴ്ച 12 ഓടെയായിരുന്നു സംഭവം. അറ്റകുറ്റ പണികള്‍ നടത്താതിരുന്നതിനെ തുടര്‍ന്ന് ക്ലാമ്പുകള്‍ ഇളകിയതാണ് ഫാന്‍ താഴേക്ക് വീഴാന്‍ കാരണമായതെന്നാണ് പറയുന്നത്.

Five people injured fan explodes Thrissur

Next TV

Related Stories
 കൊറിയർ കൈപ്പറ്റാനെത്തിയപ്പോൾ യുവാവ് പിടിയിലായി; കണ്ടെത്തിയത് 87ഗ്രാം ചരസ്

Mar 5, 2025 09:06 AM

കൊറിയർ കൈപ്പറ്റാനെത്തിയപ്പോൾ യുവാവ് പിടിയിലായി; കണ്ടെത്തിയത് 87ഗ്രാം ചരസ്

മ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ പാക്ക് ചെയ്താണ്...

Read More >>
#organmafia | മുല്ലശ്ശേരിയിലെ അവയവ മാഫിയ: എങ്ങുമെത്താതെ അന്വേഷണം

Jul 15, 2024 08:05 AM

#organmafia | മുല്ലശ്ശേരിയിലെ അവയവ മാഫിയ: എങ്ങുമെത്താതെ അന്വേഷണം

ഇറാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവ റാക്കറ്റിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതി​ന് പിന്നാലെയായിരുന്നു മുല്ലശ്ശേരിയിലെ അവയവ...

Read More >>
#Robbery | അതിഥിത്തൊഴിലാളികളെ മർദിച്ച് കവർച്ച: 2 പേർ പിടിയിൽ; പിടിയിലായത് രാവും പകലുമായി നടത്തിയ അന്വേഷണത്തിനൊടുവിൽ

Jul 12, 2024 05:19 PM

#Robbery | അതിഥിത്തൊഴിലാളികളെ മർദിച്ച് കവർച്ച: 2 പേർ പിടിയിൽ; പിടിയിലായത് രാവും പകലുമായി നടത്തിയ അന്വേഷണത്തിനൊടുവിൽ

അതിഥിത്തൊഴിലാളികളെ മാത്രം ലക്ഷ്യമിടുന്ന ഇവർ നഗരത്തിലെ ഓട്ടോ ഡ്രൈവർമാരാണെന്നു പൊലീസ്...

Read More >>
#accident | പോട്ടയിൽ വാഹനങ്ങളുടെ കൂട്ടയിടി; നാല് പേർക്ക് പരിക്ക്

Jul 1, 2024 03:58 PM

#accident | പോട്ടയിൽ വാഹനങ്ങളുടെ കൂട്ടയിടി; നാല് പേർക്ക് പരിക്ക്

ആശ്രമം സിഗ്നൽ ജംക്‌ഷനിൽ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു പോലീസ്...

Read More >>
#tnprathapan | 'പ്രതാപന്‍ ആര്‍എസ്എസ് ഏജന്റ്'; പുറത്താക്കണമെന്ന ആവശ്യവുമായി ഡിസിസി മതിലില്‍ വീണ്ടും പോസ്റ്റര്‍

Jun 18, 2024 10:02 AM

#tnprathapan | 'പ്രതാപന്‍ ആര്‍എസ്എസ് ഏജന്റ്'; പുറത്താക്കണമെന്ന ആവശ്യവുമായി ഡിസിസി മതിലില്‍ വീണ്ടും പോസ്റ്റര്‍

തൃശൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ താല്‍ക്കാലിക അധ്യക്ഷനായി വി ശ്രീകണ്ഠന്‍ എം പി ചുമതലയേറ്റതിന് പിന്നാലെയാണ് നിര്‍ദേശം നല്‍കിയത്. ഇത്...

Read More >>
#muhammadhhijas |അന്ന് ടീച്ചർ ചോദിച്ചപ്പോൾ പറഞ്ഞു പട്ടാളക്കാരനാകണമെന്ന്; ഇന്ന് യൂണിഫോമിൽ സ്‌കൂളിൽ, ഹിജാസ് മിടുക്കനാണ്

Jun 17, 2024 09:45 PM

#muhammadhhijas |അന്ന് ടീച്ചർ ചോദിച്ചപ്പോൾ പറഞ്ഞു പട്ടാളക്കാരനാകണമെന്ന്; ഇന്ന് യൂണിഫോമിൽ സ്‌കൂളിൽ, ഹിജാസ് മിടുക്കനാണ്

ഹിജാസിന്റെ മറുപടി പട്ടാളക്കാരനാകണമെന്നായിരുന്നു. സ്‌കൂള്‍ ലീഡറായ ഹിജാസിന്റെ മറുപടികേട്ട് കൂട്ടുകാരും ക്ലാസ് ടീച്ചറും കൈയടിച്ചു. പിന്നീട്...

Read More >>
Top Stories