'അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണം'; ശ്രീനഗർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം

'അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകണം'; ശ്രീനഗർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം
Apr 26, 2025 07:20 AM | By Jain Rosviya

ദില്ലി: (truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു.

പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം.

ആക്രമണവുമായി ബന്ധപ്പെട്ട ഇൻറലിജൻസ് വിവരവും അന്വേഷണവും വിരൽ ചൂണ്ടുന്നത് പാകിസ്ഥാൻ്റെ പങ്കിലേക്കാണ്. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയവും നിർണ്ണായക വിവരം മറ്റ് രാജ്യങ്ങളെ ധരിപ്പിച്ചു.

ഒരു തുള്ളി ജലം വിട്ടുകൊടുക്കില്ല എന്ന ഇന്ത്യയുടെ നിലപാട് പാക് സർക്കാർ ഇന്ന് യോഗം ചേർന്ന് ചർച്ച ചെയ്യും. വീസ റദ്ദാക്കിയ സാഹചര്യത്തിൽ പാകിസ്ഥാനി പൗരൻമാർ മടങ്ങുന്നത് നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇതിനിടെ സൗദി ഇടപെടൽ നടത്തുന്നതിൻറെ സൂചന ഇന്നലെ പുറത്തു വന്നു. സൗദി വിദേശകാര്യമന്ത്രി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു.

#pahalgam #terrorist #attack #Alert #hospitals #Srinagar #Medical #College

Next TV

Related Stories
ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു

Apr 26, 2025 08:17 AM

ജമ്മു കശ്മീരിൽ രണ്ട് ഭീകരരുടെ വീടുകൾ കൂടി അധികൃതർ തകർത്തു

പഹൽ​ഗാമിലെ ഭീകരാക്രമണത്തിൽ പങ്കാളികളായ രണ്ട് തീവ്രവാദികളുടെ വീടുകൾ ഇന്നലെ തകർത്തിരുന്നു. ജില്ലാ ഭരണകൂടമാണ് ഈ നടപടി...

Read More >>
പാകിസ്ഥാനിൽ വൻ സ്ഫോടനം; പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു, സൈനിക വാഹനം ബോംബ് വെച്ച് തകർത്തു

Apr 26, 2025 06:29 AM

പാകിസ്ഥാനിൽ വൻ സ്ഫോടനം; പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു, സൈനിക വാഹനം ബോംബ് വെച്ച് തകർത്തു

സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ്...

Read More >>
'ഭീകരവാദത്തിനെതിരെ മാനവികത'; 29നും 30നും ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം സദസ് സംഘടിപ്പിക്കും - എം വി ​ഗോവിന്ദൻ

Apr 25, 2025 09:51 PM

'ഭീകരവാദത്തിനെതിരെ മാനവികത'; 29നും 30നും ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം സദസ് സംഘടിപ്പിക്കും - എം വി ​ഗോവിന്ദൻ

കശ്മീർ പ്രശ്നത്തിന്റെ പേരിൽ വർഗീയ പ്രചാരണം നടക്കുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു....

Read More >>
പഹൽഗാം ഭീകരാക്രമണം; 416 ഇന്ത്യൻ പൗരൻമാർ തിരിച്ചെത്തി, പാകിസ്ഥാനികളും മടങ്ങി

Apr 25, 2025 07:08 PM

പഹൽഗാം ഭീകരാക്രമണം; 416 ഇന്ത്യൻ പൗരൻമാർ തിരിച്ചെത്തി, പാകിസ്ഥാനികളും മടങ്ങി

ബിജ്ബഹേരയിലും ത്രാലിലുമായി രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞ രാത്രി...

Read More >>
'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

Apr 25, 2025 05:22 PM

'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാവും. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ...

Read More >>
Top Stories