പഹൽഗാം ഭീകരാക്രമണം; 416 ഇന്ത്യൻ പൗരൻമാർ തിരിച്ചെത്തി, പാകിസ്ഥാനികളും മടങ്ങി

പഹൽഗാം ഭീകരാക്രമണം; 416 ഇന്ത്യൻ പൗരൻമാർ തിരിച്ചെത്തി, പാകിസ്ഥാനികളും മടങ്ങി
Apr 25, 2025 07:08 PM | By Jain Rosviya

ദില്ലി: (truevisionnews.com) പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി തുടങ്ങി ഇന്ത്യ. ബന്ദിപോരയില്‍ ലഷ്കക്കര്‍ ഇ തയ്ബ കമാന്‍ഡറെ സൈന്യം വധിച്ചു. പാകിസ്ഥാനികളെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

215 പാകിസ്ഥാനി പൗരൻമാർ അട്ടാരി അതിർത്തി വഴി മടങ്ങി. 416 ഇന്ത്യൻ പൗരൻമാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തി. വീസ റദ്ദാക്കാനുള്ള തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് മടക്കം. ബിജ്ബഹേരയിലും ത്രാലിലുമായി രണ്ട് ഭീകരരുടെ വീടുകള്‍ കഴിഞ്ഞ രാത്രി തകര്‍ത്തു.

ബന്ദിപ്പോരയിലെ കുല്‍നാര്‍ ബാസിപ്പോരയില്‍ ലഷ്ക്കര്‍ ഇ തയ്ബ ടോപ്പ് കമാന്‍ഡര്‍ അല്‍ത്താഫ് ലല്ലിയെ വധിച്ചു. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത പാക് ആര്‍മിക്ക് തക്ക മറുപടി നല്‍കി. നയതന്ത്ര തലത്തിലെ നടപടികള്‍ക്ക് പിന്നാലെ നീക്കങ്ങള്‍ ഇന്ത്യ കൂടുതല്‍ ശക്തമാക്കുകയാണ്.

മുഖ്യമന്ത്രിമാരുമായി സംസാരിച്ച അമിത്ഷാ, എത്രയും വേഗം പാക് പൗരന്മാരെ കണ്ടെത്തി നാടു കടത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ചക്കുള്ളില്‍ നാട് വിടാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

മെഡിക്കല്‍ വിസയുള്ള പാകിസ്ഥാൻകാർക്ക് രണ്ട് ദിവസം കൂടി തുടരാം. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിലെ തുടർ നീക്കങ്ങളും വിലയിരുത്തി. പഞ്ചാബ് അതിർത്തിയിൽ പിടികൂടിയ ബിഎസ്എഫ് ജവാന്‍റെ തുടര്‍ വിവരങ്ങള്‍ ലഭ്യമാക്കാത്തതില്‍ ഇന്ത്യ കടുത്ത അതൃപ്‌‌തി പ്രകടിപ്പിച്ചു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം കൂടുതല്‍ മോശമാകുമ്പോള്‍ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സാഹചര്യം ഇനി വഷളായിക്കൂടെന്ന് യുഎന്‍ വക്താവ് സ്റ്റെഫയിന്‍ ഡ്യുജാറക്ക് പറഞ്ഞു.

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ രണ്ട് പേരുടെ കൂടി രേഖാചിത്രം അന്വേഷണ സംഘം തയ്യാറാക്കി. മൂന്ന് പേരുടെ ചിത്രം നേരത്തെ പുറത്തു വിട്ടിരുന്നു. ജമ്മുകശ്മീരിലെത്തിയ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സാഹചര്യം വിലയിരുത്തി.

കശ്മീരിലേക്ക് കൂടുതല്‍ സേനയെ അയച്ചേക്കും. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ നിയമസഭ പ്രത്യേകം സമ്മേളിക്കും. കശ്മീരിലെത്തിയ രാഹുല്‍ ഗാന്ധി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയേയും, ലഫ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹയേയും കണ്ട് ഭീകരാക്രമണത്തിന്‍റെ വിശദാംശങ്ങള്‍ രാഹുല്‍ തേടി.

#Pahalgam #terror #attack #Pakistanis #Indians #return

Next TV

Related Stories
'ഭീകരവാദത്തിനെതിരെ മാനവികത'; 29നും 30നും ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം സദസ് സംഘടിപ്പിക്കും - എം വി ​ഗോവിന്ദൻ

Apr 25, 2025 09:51 PM

'ഭീകരവാദത്തിനെതിരെ മാനവികത'; 29നും 30നും ഏരിയ കേന്ദ്രങ്ങളിൽ സിപിഐ എം സദസ് സംഘടിപ്പിക്കും - എം വി ​ഗോവിന്ദൻ

കശ്മീർ പ്രശ്നത്തിന്റെ പേരിൽ വർഗീയ പ്രചാരണം നടക്കുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു....

Read More >>
'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

Apr 25, 2025 05:22 PM

'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാവും. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ...

Read More >>
'ഹിന്ദുക്കൾക്ക് മതം ചോദിച്ച് കൊല്ലാൻ സാധിക്കില്ല, ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം' -  മോഹൻ ഭാ​ഗവത്

Apr 25, 2025 10:34 AM

'ഹിന്ദുക്കൾക്ക് മതം ചോദിച്ച് കൊല്ലാൻ സാധിക്കില്ല, ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം' - മോഹൻ ഭാ​ഗവത്

26 പേർക്കാണ് ഭീകരരുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. ആറ് ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയത്....

Read More >>
അടങ്ങാതെ പാകിസ്ഥാൻ; ജമ്മു കശ്മീർ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

Apr 25, 2025 09:07 AM

അടങ്ങാതെ പാകിസ്ഥാൻ; ജമ്മു കശ്മീർ നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ്, ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

പാകിസ്ഥാന്‍റെ തുടർച്ചയായ അതിർത്തി കടന്നുള്ള ഭീകരവാദമാണ് കരാറിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന് ഇന്ത്യ...

Read More >>
'ജുമുഅ നമസ്കാരത്തിനായി കറുത്ത ബാൻഡണിഞ്ഞ് എത്തണം'; ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാർഢ്യമെന്ന് ഉവൈസി

Apr 25, 2025 08:20 AM

'ജുമുഅ നമസ്കാരത്തിനായി കറുത്ത ബാൻഡണിഞ്ഞ് എത്തണം'; ഭീകരാക്രമണത്തിന്റെ ഇരകളോട് ഐക്യദാർഢ്യമെന്ന് ഉവൈസി

വിദേശ ശക്തികൾക്ക് ഇന്ത്യയുടെ സമാധാനത്തേയും ഐക്യത്തേയും തകർക്കാൻ കഴിയില്ലെന്ന സന്ദേശംനൽകാൻ പ്രതിഷേധം കൊണ്ട്...

Read More >>
Top Stories