'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

'വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുത്, നടപടികള്‍ സുതാര്യമായിരിക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി
Apr 25, 2025 08:05 PM | By Jain Rosviya

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള നടപടി എടുത്തിട്ടുണ്ടെന്നും പൊതുവെ അതെല്ലാം ഫലം കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതാപം ഉണ്ടായിരുന്ന ചില പൊതുമേഖല സ്ഥാപനങ്ങള്‍ താഴോട്ട് പോവുകയുണ്ടായി. അതില്‍ കെല്‍ട്രോണ്‍ പോലുള്ളവ ഇപ്പോള്‍ ശെരിയായ പാതയില്‍ മുന്നേറുകയാണ്.

നേരത്തെ നഷ്ടത്തില്‍ ആയിരുന്ന നിരവധി പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തില്‍ ആക്കാന്‍ കഴിഞ്ഞു. സ്ഥാപനങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വീട്ടിലെ സംഘര്‍ഷങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കരുതെന്ന് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി പറഞ്ഞു. ഓഫീസില്‍ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാതൃക കാണിക്കണം. ഓഫീസിലെ നടപടികള്‍ സുതാര്യമായിരിക്കണം. തലപ്പത്തുള്ളവരെയാണ് കീഴില്‍ ഉള്ളവര്‍ മാതൃകയാക്കേണ്ടത്.

ഏതെങ്കിലും തരത്തിലുള്ള കറുത്ത പാട് വന്നുപോയാല്‍ തുടര്‍ന്നു ലഭിക്കേണ്ട അംഗീകാരത്തിന് തടസ്സമാകും. ആ ധാരണ ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കാര്യങ്ങള്‍ സംശുദ്ധമായിരിക്കണം. കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വയ്യ വേലികളും ഇല്ല എന്നത് ഉറപ്പിക്കണം. സംശുദ്ധമല്ലാത്ത കാര്യങ്ങള്‍ തലപ്പത്തുള്ളവരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുറന്ന മനസ്സോടെ കാര്യങ്ങള്‍ അംഗീകരിക്കണം. ജീവനക്കാര്‍ക്ക് അവരുടെതായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിനെ നല്ല മെയ് വഴക്കത്തോടെ, മാതൃകപരമായി നേരിടണം. അതും സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. കസ്തൂരിരംഗന്റെ നിര്യാണം വൈജ്ഞാനിക മേഖലയ്ക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

#cm #pinarayivijayan #empower #public #sector #procedures #transparent

Next TV

Related Stories
ബൈക്ക് മോഷണക്കേസ്;  ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

Apr 25, 2025 10:47 PM

ബൈക്ക് മോഷണക്കേസ്; ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

2017 ജൂലൈയില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്നു...

Read More >>
കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

Apr 25, 2025 10:47 PM

കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

പൂളാടിക്കുനനിന് സമീപത്തുള്ള ജാനകി ഹോട്ടലിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ റുഫൈല്‍ പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിലായിരുന്നു പൊലീസിന്റെ...

Read More >>
കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

Apr 25, 2025 09:56 PM

കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

വട്ടിയൂർക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ വെള്ളിയാഴ്ച വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ്...

Read More >>
ട്രേഡിങ് ആപ്പിന്റെ മറവില്‍ തട്ടിയെടുത്ത് 3.25 കോടി രൂപ; യുവാക്കള്‍ അറസ്റ്റില്‍

Apr 25, 2025 09:47 PM

ട്രേഡിങ് ആപ്പിന്റെ മറവില്‍ തട്ടിയെടുത്ത് 3.25 കോടി രൂപ; യുവാക്കള്‍ അറസ്റ്റില്‍

പരാതിക്കാരനില്‍ നിന്നും വ്യത്യസ്ത സമയങ്ങളിലായി ബാങ്ക് അക്കൗണ്ടില്‍ നിന്നും പ്രതികള്‍ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക്...

Read More >>
'സംഘർഷം ഒഴിവാക്കാൻ'; കല്യാണ വീടുകളിൽ ഡിജെവേണ്ട; നാദാപുരത്ത് കർശന നിയന്ത്രണവുമായി - ഡി.വൈ.എസ്.പി

Apr 25, 2025 09:32 PM

'സംഘർഷം ഒഴിവാക്കാൻ'; കല്യാണ വീടുകളിൽ ഡിജെവേണ്ട; നാദാപുരത്ത് കർശന നിയന്ത്രണവുമായി - ഡി.വൈ.എസ്.പി

പ്രാദേശികമായി ഉണ്ടായ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ യോഗം വിളിച്ചു ചർച്ച ചെയ്തു പരിഹരിക്കാൻ...

Read More >>
Top Stories