പത്തനംതിട്ടയില്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരന്‍ പിടിയില്‍

പത്തനംതിട്ടയില്‍ മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരന്‍ പിടിയില്‍
Apr 25, 2025 08:47 PM | By VIPIN P V

പത്തനംതിട്ട : ( www.truevisionnews.com ) പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ ബലാത്സംഗം ചെയ്ത 17 വയസുള്ള സഹോദരന്‍ പിടിയിലായി.

പൊലീസ് കസ്റ്റഡിയിലെടുത്ത 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റി. 13ഉം 12ഉം 9ഉം വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് 17കാരനായ സഹോദരൻ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.

സ്ഥാപനത്തിൽ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടികള്‍ കഴിഞ്ഞ വര്‍ഷം സ്കൂള്‍ അടച്ചശേഷമുള്ള അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് ലൈംഗിക പീഡനം. കുട്ടികളുടെ അമ്മ ജോലിക്ക് പറത്തുപോകുമ്പോഴാണ് സംഭവം നടന്നത്.

ബാലികാസദനത്തിലെ കൗണ്‍സിലിങിൽ മൂത്തക്കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ശിശുക്ഷേമ സമിതിക്ക് മുമ്പാകെ വിവരം കൈമാറി.

പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. 17കാരനെ ഉടൻ തന്നെ കണ്ടെത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

പത്തനംതിട്ട പൊലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുത്തശേഷമാണ് 17കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയത്.


#Three #sisters #raped #Pathanamthitta #old #arrested

Next TV

Related Stories
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
Top Stories










News from Regional Network





//Truevisionall