'ഹിന്ദുക്കൾക്ക് മതം ചോദിച്ച് കൊല്ലാൻ സാധിക്കില്ല, ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം' - മോഹൻ ഭാ​ഗവത്

'ഹിന്ദുക്കൾക്ക് മതം ചോദിച്ച് കൊല്ലാൻ സാധിക്കില്ല, ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം' -  മോഹൻ ഭാ​ഗവത്
Apr 25, 2025 10:34 AM | By Susmitha Surendran

ദില്ലി: (truevisionnews.com)  പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം. വൈകാതെ തന്നെ അത് യാഥാർത്ഥ്യമാകുമെന്നും മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല, അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

26 പേർക്കാണ് ഭീകരരുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. ആറ് ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ഇന്ത്യ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്. പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ രണ്ട് തീവ്രവാദികളുടെ വീടുകൾ ഭരണകൂടം തകർത്തു. ആക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകളാണ് തകർത്തത്.

ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്.

ത്രാൽ സ്വദേശിയായ ആസിഫ് ഹുസൈൻ, ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ എന്നീ ഭീകരരുടെ വീടുകളാണ് തകർത്തത്. ഇരുവരും ലഷ്കർ-ഇ- ത്വയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി നേരത്തെ തന്നെ സൂചന ലഭിച്ചിട്ടുണ്ട്.

#RSS #chief #Mohan #Bhagwat #reacts #Pahalgam #terror #attack.

Next TV

Related Stories
'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

Apr 25, 2025 05:22 PM

'സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ലക്ഷ്യം,ഒറ്റക്കെട്ടായി നിൽക്കണം'; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ​ഗാന്ധി

'ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എന്റെയും എന്റെ പാർട്ടിയുടേയും പൂർണ പിന്തുണയുണ്ടാവും. ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ വേരോടെ...

Read More >>
നിയന്ത്രണംവിട്ട ബൈക്ക് ഫ്ലൈ ഓവറിലിടിച്ച് അപകടം; താഴേക്ക് വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Apr 25, 2025 02:36 PM

നിയന്ത്രണംവിട്ട ബൈക്ക് ഫ്ലൈ ഓവറിലിടിച്ച് അപകടം; താഴേക്ക് വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും ഫ്ലൈ ഓവറിന് ചുവടെയുള്ള റോഡിലേക്ക് തെറിച്ചുവീണു. ബൈക്ക് ഫ്ലൈ ഓവറിൽ തന്നെയാണ് കിടന്നിരുന്നത്....

Read More >>
'സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു'; ആർടിസി ബസ്സിൽ യാത്രാക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

Apr 25, 2025 02:25 PM

'സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു'; ആർടിസി ബസ്സിൽ യാത്രാക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

ബസ്സിൽ വെച്ച് കണ്ടക്ടർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് യുവതിയുടെ...

Read More >>
ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന്  കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Apr 25, 2025 02:03 PM

ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

സവിത ഫിസിയോതെറാപ്പി കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത്....

Read More >>
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് 21-ാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ചു

Apr 25, 2025 01:58 PM

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് 21-ാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ചു

കിടപ്പുമുറിയിലെ എ.സി ഓൺ ചെയ്ത ശേഷം പൂജ ജനലുകൾ അടയ്ക്കുകയായിരുന്നു....

Read More >>
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

Apr 25, 2025 01:41 PM

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം....

Read More >>
Top Stories