പഹൽ​ഗാം ഭീകരാക്രമണം, ‘ഈ ക്രൂരകൃത്യത്തിന് ഇരയായവർക്ക് നീതി ലഭിക്കണം’; കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ

പഹൽ​ഗാം ഭീകരാക്രമണം, ‘ഈ ക്രൂരകൃത്യത്തിന് ഇരയായവർക്ക് നീതി ലഭിക്കണം’; കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ
Apr 23, 2025 12:09 PM | By VIPIN P V

ന്യൂഡൽഹി: (www.truevisionnews.com) 29 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‍റെ നടുക്കത്തിലാണ് രാജ്യം. ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

സംഭവത്തെ അപലപിച്ച് ലോകനേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. ഇതിനിടെ അക്രമികൾക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന സൂചനയോടെ ടീം ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികൾ വൈറലായി.

“പഹൽഗാമിൽ നിരപരാധികൾക്കുമേൽ നടന്ന നിഷ്ഠൂര ആക്രമണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു.

പ്രിയപ്പെട്ടവരെ നഷ്ടമായവർക്ക് സമാധാനവും ശക്തിയും ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഈ ക്രൂരകൃത്യത്തിന് ഇരയായവർക്ക് നീതി ലഭിക്കണം” -കോഹ്‌ലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ടീം ഇന്ത്യ കോച്ച് ഗൗതം ഗംഭീർ, മുൻ താരങ്ങളായ വിരേന്ദർ സെവാഗ്, യുവരാജ് സിങ്, ഇർഫാൻ പഠാൻ, പാർഥിവ് പട്ടേൽ, ബാറ്റർമാരായ കെ.എൽ രാഹുൽ, ശുഭ്മൻ ഗിൽ തുടങ്ങിയവരും സംഭവത്തെ അപലപിച്ച് രംഗത്തു വന്നിരുന്നു.

അതേസമയം ഹൈദരാബാദിൽ ഇന്ന് നടക്കുന്ന സൺറൈസേഴ്സ് - മുംബൈ ഇന്ത്യൻസ് മത്സരത്തിൽ താരങ്ങളും മാച്ച് ഒഫീഷ്യൽസും കറുത്ത ആംബാൻഡ് ധരിച്ചാകും മൈതാനത്തിറങ്ങുക. ചിയർലീഡർമാരുടെ ആഘോഷവും കരിമരുന്ന് പ്രയോഗവും ഇന്നത്തെ മത്സരത്തിലുണ്ടാകില്ല.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ബി.സി.സി.ഐ നടപടി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തിൽ മലയാളിയായ രാമചന്ദ്രനുൾപ്പെടെയുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

#Pahalgamterrorattack #justice #done #victims #brutalact #Kohli # Instagramstory #viral

Next TV

Related Stories
കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

Jul 26, 2025 04:23 PM

കെസിഎല്ലിൽ അരങ്ങേറ്റം കുറിക്കാൻ മുപ്പതിലേറെ താരങ്ങൾ

പുത്തൻ താരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ്...

Read More >>
കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

Jul 25, 2025 04:07 PM

കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ, ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്...

Read More >>
ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

Jul 24, 2025 10:36 PM

ഹൃദയാഘാതം, റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു

അമേരിക്കൻ റസ്ലിങ് താരം ഹൾക്ക് ഹോഗൻ അന്തരിച്ചു....

Read More >>
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

Jul 24, 2025 03:07 PM

കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങൾ, കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള താരങ്ങൾ

കെസിഎല്ലിൻ്റെ ആവേശമാകാൻ കെ ജെ രാകേഷും അരുൺ പൌലോസും വിനോദ് കുമാറും അടക്കമുള്ള...

Read More >>
ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

Jul 20, 2025 09:43 PM

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം

ആവേശം വാനോളമുയര്‍ത്തി കെസിഎല്‍ സീസണ്‍ ടുവിന് പ്രൗഢഗംഭീര തുടക്കം...

Read More >>
Top Stories










//Truevisionall