പഹൽ​ഗാം ഭീകരാക്രമണം, ‘ഈ ക്രൂരകൃത്യത്തിന് ഇരയായവർക്ക് നീതി ലഭിക്കണം’; കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ

പഹൽ​ഗാം ഭീകരാക്രമണം, ‘ഈ ക്രൂരകൃത്യത്തിന് ഇരയായവർക്ക് നീതി ലഭിക്കണം’; കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ
Apr 23, 2025 12:09 PM | By VIPIN P V

ന്യൂഡൽഹി: (www.truevisionnews.com) 29 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‍റെ നടുക്കത്തിലാണ് രാജ്യം. ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

സംഭവത്തെ അപലപിച്ച് ലോകനേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. ഇതിനിടെ അക്രമികൾക്ക് ശക്തമായ തിരിച്ചടി നൽകണമെന്ന സൂചനയോടെ ടീം ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ച വരികൾ വൈറലായി.

“പഹൽഗാമിൽ നിരപരാധികൾക്കുമേൽ നടന്ന നിഷ്ഠൂര ആക്രമണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു.

പ്രിയപ്പെട്ടവരെ നഷ്ടമായവർക്ക് സമാധാനവും ശക്തിയും ലഭിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഈ ക്രൂരകൃത്യത്തിന് ഇരയായവർക്ക് നീതി ലഭിക്കണം” -കോഹ്‌ലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. ടീം ഇന്ത്യ കോച്ച് ഗൗതം ഗംഭീർ, മുൻ താരങ്ങളായ വിരേന്ദർ സെവാഗ്, യുവരാജ് സിങ്, ഇർഫാൻ പഠാൻ, പാർഥിവ് പട്ടേൽ, ബാറ്റർമാരായ കെ.എൽ രാഹുൽ, ശുഭ്മൻ ഗിൽ തുടങ്ങിയവരും സംഭവത്തെ അപലപിച്ച് രംഗത്തു വന്നിരുന്നു.

അതേസമയം ഹൈദരാബാദിൽ ഇന്ന് നടക്കുന്ന സൺറൈസേഴ്സ് - മുംബൈ ഇന്ത്യൻസ് മത്സരത്തിൽ താരങ്ങളും മാച്ച് ഒഫീഷ്യൽസും കറുത്ത ആംബാൻഡ് ധരിച്ചാകും മൈതാനത്തിറങ്ങുക. ചിയർലീഡർമാരുടെ ആഘോഷവും കരിമരുന്ന് പ്രയോഗവും ഇന്നത്തെ മത്സരത്തിലുണ്ടാകില്ല.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ബി.സി.സി.ഐ നടപടി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തിൽ മലയാളിയായ രാമചന്ദ്രനുൾപ്പെടെയുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

#Pahalgamterrorattack #justice #done #victims #brutalact #Kohli # Instagramstory #viral

Next TV

Related Stories
ഒമാൻ ചെയർമാൻസ് ഇലവനെതിരെ കേരളത്തിന് 32 റൺസ് തോൽവി

Apr 24, 2025 07:50 PM

ഒമാൻ ചെയർമാൻസ് ഇലവനെതിരെ കേരളത്തിന് 32 റൺസ് തോൽവി

ഷോൺ റോജർ റണ്ണെടുക്കാതെ പുറത്തായപ്പോൾ അക്ഷയ് മനോഹർ 13ഉം രോഹൻ കുന്നുമ്മൽ 12ഉം റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ സൽമാൻ നിസാറിൻ്റെ ഉജ്ജ്വല ഇന്നിങ്സ്...

Read More >>
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി

Apr 24, 2025 11:47 AM

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി

തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും ഗംഭീര്‍...

Read More >>
ഒമാൻ പര്യടനത്തിൽ കേരളത്തിന് വിജയത്തുടക്കം, കൂറ്റൻ സ്കോ‍‍‍ർ മറികടന്നുള്ള വിജയം നാല് വിക്കറ്റിന്

Apr 22, 2025 03:51 PM

ഒമാൻ പര്യടനത്തിൽ കേരളത്തിന് വിജയത്തുടക്കം, കൂറ്റൻ സ്കോ‍‍‍ർ മറികടന്നുള്ള വിജയം നാല് വിക്കറ്റിന്

രോഹൻ 109 പന്തുകളിൽ നിന്ന് 122 റൺസെടുത്തു. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രോഹൻ്റെ ഇന്നിങ്സ്. സൽമാൻ നിസാർ 87 റൺസെടുത്തു. രോഹന് ശേഷമെത്തിയ ഷോൺ...

Read More >>
കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ

Apr 20, 2025 07:53 PM

കോടിയേരി ബാലകൃഷ്ണൻ വനിതാ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൽ ട്രിവാൺഡ്രം റോയൽസ് ചാമ്പ്യന്മാ‍ർ

ജയത്തിന് ഒരു റൺ അകലെ മാളവികയുടെ വിക്കറ്റ് നഷ്ടമായെങ്കിലും 14 പന്തുകൾ ബാക്കി നില്ക്കെ റോയൽസ്...

Read More >>
കോടിയേരി ബാലകൃഷ്ണൻ ടി20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ് ഫൈനലിൽ

Apr 19, 2025 07:44 PM

കോടിയേരി ബാലകൃഷ്ണൻ ടി20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ് ഫൈനലിൽ

51 പന്തുകളിൽ മൂന്ന് ഫോറും ഏഴ് സിക്സുമടക്കം 80 റൺസുമായി അക്ഷയ പുറത്താകാതെ നിന്നു. ശ്രുതി എസ് 20 റൺസ് നേടി. റോയൽസിന് വേണ്ടി മാളവിക സാബു രണ്ടും നിയതി...

Read More >>
ട്രിവാൺഡ്രം റോയൽസ് സെമിയിൽ

Apr 18, 2025 04:40 PM

ട്രിവാൺഡ്രം റോയൽസ് സെമിയിൽ

റോയൽസിൻ്റെ മറുപടി 86 റൺസിൽ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് അഞ്ച് റൺസിൻ്റെ വിജയം...

Read More >>
Top Stories










Entertainment News