നെഞ്ചുലച്ച് അവധി ആഘോഷം, പിതാവിന്‍റെ രക്തക്കറ പുരണ്ട വസ്ത്രം ധരിച്ച് മകൾ അന്ത്യകർമങ്ങൾക്ക് സാക്ഷിയായി

നെഞ്ചുലച്ച്  അവധി ആഘോഷം, പിതാവിന്‍റെ രക്തക്കറ പുരണ്ട വസ്ത്രം ധരിച്ച്  മകൾ അന്ത്യകർമങ്ങൾക്ക്  സാക്ഷിയായി
Apr 24, 2025 09:26 PM | By Susmitha Surendran

(truevisionnews.com) പിതാവിന്‍റെ രക്തക്കറ പുരണ്ട വസ്ത്രം ധരിച്ചാണ് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പുണെ നിവാസിയായ സന്തോഷ് ജഗ്ദലേയുടെ മകൾ അദ്ദേഹത്തിന്‍റെ ശവസംസ്കാര ചടങ്ങിന് നേതൃത്വം നൽകിയത്.

സന്തോഷ് ജഗ്ദലെ മകൾ അശ്വരിക്കും ഭാര്യ പ്രഗതിക്കുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോയതായിരുന്നു. ഭാര്യക്കും മകൾക്കും സമീപത്തുവെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.

ചൊവ്വാഴ്ച കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജഗ്ദലേയും ബാല്യകാല സുഹൃത്ത് കൗസ്തുഭ് ഗൺബോടെയും തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് ജഗ്ദലെയുടെയും ഗൺബോടെയുടെയും മൃതദേഹങ്ങൾ പുണെയിലേക്ക് എത്തിച്ച്. ഇരുവരുടെയും അന്ത്യകർമങ്ങൾ നവി പേത്ത് പ്രദേശത്തെ വൈകുണ്ഠിലുള്ള വൈദ്യുത ശ്മശാനത്തിൽ നടന്നു.

എൻ‌.സി.‌പി (എസ്‌.പി) മേധാവി ശരദ് പവാർ ജഗ്‌ദലെയുടെയും ഗൺബോടെയുടെയും വീടുകൾ സന്ദർശിച്ച് അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. പവാറിനോട് സംസാരിക്കുന്നതിനിടെ കുറ്റവാളികൾക്ക് കർശനമായ ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

#daughter #witnesses #last #rites #wearing #her #father's #blood #stained #clothes #pahalgam #terror #attack

Next TV

Related Stories
ബസ് സർവീസ് നിർത്തും....? ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

Jul 28, 2025 01:50 PM

ബസ് സർവീസ് നിർത്തും....? ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്; മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി ജീവനക്കാർ

ഓ​ഗസ്റ്റ് അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക്, മുന്നറിയിപ്പുമായി കർണാടക കെഎസ്ആർടിസി...

Read More >>
മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റ്: പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം

Jul 28, 2025 12:36 PM

മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റ്: പാർലമെന്റിന് മുന്നിൽ ഇടത് എംപിമാരുടെ പ്രതിഷേധം

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാർ പാർലമെന്റിന് മുമ്പിൽ പ്രതിഷേധിച്ചു....

Read More >>
കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

Jul 28, 2025 10:19 AM

കാത്തിരിപ്പും കണ്ണീരിൽ; മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ് ജീ​വ​നൊ​ടു​ക്കി

മു​ങ്ങി​ മ​രി​ച്ച മകന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുംമു​മ്പ് മാ​താ​വ്...

Read More >>
കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

Jul 28, 2025 08:46 AM

കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

കന്യാസ്ത്രീകളുടെ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി കേരള...

Read More >>
Top Stories

//Truevisionall