ചമ്പാട്: (truevisionnews.com) ചമ്പാട് തെരുവുനായയുടെ പരാക്രമം .വായനശാലയിലിരുന്ന് പത്രം വായിക്കുകയായിരുന്ന യുവാവിന് കടിയേറ്റു, താഴെ ചമ്പാട് യുപി നഗർ ശ്രീനാരായണ മഠത്തിൽ വച്ചാണ് തെരുവുനായയുടെ അക്രമമുണ്ടായത്.

മഠത്തിൽ പേപ്പർ വായിക്കുകയായിരുന്ന കുങ്കൻറവിട ഷിനോജിനാണ് കടിയേറ്റത്. സമീപത്തുണ്ടായിരുന്ന കെ.പി വിജേഷ്, പി.പി നിജീഷ്, എം.റയീസ്, പി.പി ധനീഷ് എന്നിവർ നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു. നിജീഷിൻ്റെ ബൈക്കിൻ്റെ ടയർ നായ കടിച്ചു മുറിച്ചു.
ചമ്പാട് മേഖലയിൽ തെരുവുനായ ശല്യം വർധിക്കുകയാണെന്നും പഞ്ചായത്തുൾപ്പടെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
#Stray #dog #attacks #youngman #reading #newspaper #library
