(truevisionnews.com) ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് വധഭീഷണി. ഐസ്എസ്ഐസ്എസ് കശ്മീര്‍ എന്ന സംഘടനയുടെ പേരിലാണ് വധഭീഷണി വന്നിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഗംഭീര്‍ ദില്ലി പൊലീസില്‍ പരാതി നല്‍കി. തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 22ന് രണ്ടുതവണയായി ഇമെയില്‍ സന്ദേശത്തിലൂടെയാണ് വധഭീഷണി വന്നത്.
ആദ്യ സന്ദേശം ഉച്ചയ്ക്ക് ശേഷവും മറ്റൊന്ന് വൈകുന്നേരവുമാണ് ലഭിച്ചത്. രണ്ട് തവണയും ‘ഞാൻ നിന്നെ കൊല്ലും’ എന്നർത്ഥത്തിൽ വരുന്ന സന്ദേശങ്ങളാണ് ലഭിച്ചത്. മുമ്പ് 2021 നവംബറിൽ പാർലമെന്റ് അംഗമായിരുന്നപ്പോഴും ഗംഭീറിന് ഇത്തരം വധഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.
#Indian #cricket #team #coach #GautamGambhir #receives #death #threat.
