പഹൽഗാമിൽ ഭീകരാക്രമണത്തിന് ശേഷം അതിർത്തിയിൽ വീണ്ടും സംഘർഷം; പൂഞ്ചിൽ പാക് പ്രകോപനമെന്ന് റിപ്പോർട്ട്

പഹൽഗാമിൽ ഭീകരാക്രമണത്തിന് ശേഷം അതിർത്തിയിൽ വീണ്ടും സംഘർഷം; പൂഞ്ചിൽ പാക് പ്രകോപനമെന്ന് റിപ്പോർട്ട്
Apr 23, 2025 09:50 AM | By VIPIN P V

ശ്രീന​ഗർ: (www.truevisionnews.com) കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. പൂഞ്ച് ജില്ലയിലെ മെന്ദാർ മേഖലയിലെ നിയന്ത്രണ രേഖയിൽ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തി പാകിസ്ഥാൻ സൈന്യം.

പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും കുറച്ചുനേരം തുടർന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകൾ വന്നട്ടില്ല.

ഉറി സെക്ടറിലും ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകളുണ്ട്. അതേ സമയം, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. കൂടാതെ ദ്വിദിന സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി.

കേന്ദ്ര ധനമന്ത്രി നിർമല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ച ട്രംപ് ആക്രമണത്തിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇന്ത്യക്ക് പൂര്‍ണ്ണമായ പിന്തുണ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നില്‍ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

#Tensions #rise #border #terrorattack #Pahalgam #Report #says #Pakistan #provoked #Poonch

Next TV

Related Stories
പഹ‍ൽഗാമിലെ ആക്രമണം നീണ്ടത് 15 മിനിറ്റ്, സംഘത്തിൽ 4 ഭീകരർ, ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും സ്ഥിരീകരണം

Apr 23, 2025 03:37 PM

പഹ‍ൽഗാമിലെ ആക്രമണം നീണ്ടത് 15 മിനിറ്റ്, സംഘത്തിൽ 4 ഭീകരർ, ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും സ്ഥിരീകരണം

ഭീകരർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് ഏജൻസികൾ...

Read More >>
'ഞങ്ങളെല്ലാവരും സേഫ് ആണ്, വിളിച്ചിട്ട് കിട്ടാത്തതില്‍ പരിഭ്രമിക്കരുത്'; പഹല്‍ഗാമിലെ മലയാളി സംഘം

Apr 23, 2025 03:31 PM

'ഞങ്ങളെല്ലാവരും സേഫ് ആണ്, വിളിച്ചിട്ട് കിട്ടാത്തതില്‍ പരിഭ്രമിക്കരുത്'; പഹല്‍ഗാമിലെ മലയാളി സംഘം

നാട്ടില്‍ നിന്ന് ആശങ്കയോടെ പലരും വിളിക്കുന്നുണ്ട്. ഫോണ്‍ കിട്ടാത്തതിനാല്‍...

Read More >>
'ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം

Apr 23, 2025 01:49 PM

'ഭയക്കേണ്ട ഞങ്ങള്‍ ഇന്ത്യൻ ആർമിയാണ്, നിങ്ങളെ സംരക്ഷിക്കാൻ വന്നതാണ്'; നിലവിളിക്കിടെ ആശ്വാസമായി സൈന്യം

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ വാവിട്ട് കരയുന്നതും ഇന്ത്യന്‍ സൈനികര്‍ ഇവരെ ആശ്വസിപ്പിക്കുന്നതും പ്രാഥമികചികിത്സ...

Read More >>
അവധിയാഘോഷിക്കാൻ എത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍

Apr 23, 2025 01:41 PM

അവധിയാഘോഷിക്കാൻ എത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍

ഭാര്യ സോഹിനിക്കും മൂന്ന് വയസ്സുള്ള മകനുമൊപ്പം കശ്മീരിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു...

Read More >>
‘ഭക്ഷണം കഴിക്കാൻ പോയതാണ്, തിരിച്ചെത്തിയപ്പോൾ ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്; മലയാളിയായ അബു താഹിർ

Apr 23, 2025 01:00 PM

‘ഭക്ഷണം കഴിക്കാൻ പോയതാണ്, തിരിച്ചെത്തിയപ്പോൾ ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്; മലയാളിയായ അബു താഹിർ

സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. വഴിയിൽ എല്ലായിടത്തും പരിശോധനയുമുണ്ട്. സാധാരണ ഗതിയിൽ പഹൽഗാമിൽ നിന്ന് ശ്രീനഗറിലേക്ക് എത്താൻ 3...

Read More >>
Top Stories