ശ്രീനഗര്‍: ( www.truevisionnews.com ) ഭീകരാക്രമണം നടന്ന പഹല്‍ഗാമില്‍നിന്നുള്ള നിരവധി നൊമ്പരകാഴ്ചകളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഭീകരാക്രമണത്തിന് പിന്നാലെ ഉറ്റവരെ നഷ്ടപ്പെട്ട് വിലപിക്കുന്നവരുടെയും ഭയന്നുനിലവിളിക്കുന്നവരുടെയും ദൃശ്യങ്ങൾ കണ്ണീർ പടർത്തുകയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ വാവിട്ട് കരയുന്നതും ഇന്ത്യന്‍ സൈനികര്‍ ഇവരെ ആശ്വസിപ്പിക്കുന്നതും പ്രാഥമികചികിത്സ നല്‍കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
ഭീകരരുടെ കൊടുംക്രൂരതയ്ക്ക് സാക്ഷികളാകേണ്ടിവന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ സൈനികരെ കണ്ടപ്പോഴും ആദ്യം ഭയന്നുനിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭീകരരെന്ന് തെറ്റിദ്ധരിച്ച് ഇവര്‍ സൈനികരെ കണ്ടപ്പോള്‍ ആദ്യം ഭയന്നുനിലവിളിക്കുകയായിരുന്നെന്ന് ഇന്ത്യാടുഡേ അടക്കമുള്ള ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
.gif)
https://x.com/republic/status/1914770099749409026
തങ്ങള്‍ ഇന്ത്യന്‍ സൈനികരാണെന്നും നിങ്ങളെ സംരക്ഷിക്കാന്‍ എത്തിയതാണെന്നും പറഞ്ഞ് സൈനികര്‍ ഇവരെ ശാന്തരാക്കുന്നതും ഇവര്‍ക്കുവേണ്ട പ്രാഥമികചികിത്സ നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഭീകരരുടെ തോക്കിനിരയായി ഉറ്റവർ നിമിഷങ്ങള്‍ക്ക് മുമ്പ് കണ്മുന്നില്‍ പിടഞ്ഞുവീണതിന്റെ നടുക്കത്തിലായിരുന്നു സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍. ഭീകരരുടെ തോക്കിന്‍മുനയില്‍നിന്ന് രക്ഷപ്പെട്ട് അഭയംതേടിയ ഇവര്‍ വാവിട്ട് കരഞ്ഞുനിലവിളിക്കുന്നതിനിടെയാണ് ഇന്ത്യന്‍ സൈന്യം സഹായവുമായി ഇവര്‍ക്കരികിലെത്തിയത്.
എന്നാല്‍, വന്നത് അക്രമികളാണെന്ന് തെറ്റിദ്ധരിച്ച് ഒരു സ്ത്രീ കൈക്കൂപ്പി കരയുന്നതും എന്റെ മകനെ ഉപദ്രവിക്കരുതെന്ന് കരഞ്ഞുപറയുന്നതും എത്രത്തോളം വലിയ ആഘാതത്തിലൂടെയാണ് അവര്‍ കടന്നുപോയതെന്നതിന്റെ തെളിവാണ്.
ഭയത്തിന്‍റെയും നിസ്സഹായതയുടെയും പാരമ്യത്തിൽ നിൽക്കുന്നവരെ സൈനികരെത്തി സുരക്ഷിതരാക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവരെ സുരക്ഷിതരാക്കിയ ഇന്ത്യന്‍സൈന്യം, ഇവര്‍ക്കുവേണ്ട പ്രാഥമികചികിത്സയും കുടിവെള്ളം ഭക്ഷണവും നല്‍കി. തുടര്‍ന്ന് ഇവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
ചൊവ്വാഴ്ചയാണ് കശ്മീരിലെ പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരേയാണ് ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം.
എന്നാല്‍, മരണസംഖ്യ 29 ആണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ഭീകരസംഘടനയായ 'ദി റെസിസ്റ്റന്റ് ഫ്രണ്ട്(ടിആര്‍എഫ്)' ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ പിന്തുണയുള്ള സംഘടനയാണിത്. ലഷ്‌കറെ കമാന്‍ഡറാണ് പഹല്‍ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
#pahalgam #terrorattack #survivors #cryingvideo #indianarmy
