പഹ‍ൽഗാമിലെ ആക്രമണം നീണ്ടത് 15 മിനിറ്റ്, സംഘത്തിൽ 4 ഭീകരർ, ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും സ്ഥിരീകരണം

പഹ‍ൽഗാമിലെ ആക്രമണം നീണ്ടത് 15 മിനിറ്റ്, സംഘത്തിൽ 4 ഭീകരർ, ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയെന്നും സ്ഥിരീകരണം
Apr 23, 2025 03:37 PM | By Athira V

ശ്രീനഗർ: ( www.truevisionnews.com) ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെയുണ്ടായ ഭീകരാക്രമണം 15 മിനിറ്റ് നീണ്ടുനിന്നെന്ന് സ്ഥിരീകരണം. നാല് ഭീകരരാണ് ആഖ്രമണം നടത്തിയത്. ഇവരിൽ രണ്ട് പേർ കശ്മീരികളും രണ്ട് പേർ പാക്കിസ്ഥാനിലെ പഖ്‌തൂൺ വംശജരുമാണ്. ഭീകരർ ക്യാമറയുമായാണ് വന്നതെന്നും സ്റ്റീൽ ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും സ്ഥിരീകരിച്ചു.

ഭീകരർ പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് ഏജൻസികൾ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ 3.30 മണിക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കും. അതിനിടെ ജമ്മു കശ്മീരിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയിലേക്ക് മടങ്ങി.

സമാധാനവും സന്തോഷവും നിറഞ്ഞതായിരുന്നു പഹൽഗാമിലെ ബൈസരന്‍ താഴ്വര. മിനി സ്വിറ്റ്സർലൻ്റ് എന്നറിയപ്പെട്ട സ്ഥലം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഭീകരര്‍ കടന്നു കയറി വെടിയുതിര്‍ത്തതോടെ കൊടും ഭീകരതയുടെ മുഖമായി ലോകത്തിന് മുന്നിൽ ഇവിടം മാറി. മതം ചോദിച്ച് ഭീകരര്‍ വെടിയുതിർത്തപ്പോൾ 26 ജീവനുകള്‍ പിടഞ്ഞുവീണ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു.

പഹല്‍ഗാമിലും, അനന്ത്നാഗിലുമായി ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. ഇന്ന് പുലര്‍ച്ചെ 26 മൃതദേഹങ്ങളും ശ്രീനഗറിലെത്തിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കെസി വേണുഗോപാല്‍ എംപി തുടങ്ങിയവര്‍ മൃതദേഹങ്ങളില്‍ അന്തിമോപചാരമര്‍പ്പിച്ചു. മലയാളി എന്‍ രാമചന്ദ്രനടക്കമുള്ളവരുടെ മൃതദേഹം രാത്രിയോടെ ജന്മനാടുകളിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. അമിത്ഷായെ കണ്ടതോടെ മരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പൊട്ടിക്കരഞ്ഞു.

സംഭവത്തിൽ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നൽകാൻ കേന്ദ്രം ആലോചിക്കുന്നുണ്ട്. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന. പാക്കിസ്ഥാൻ്റെ തലസ്ഥാനമായ ഇസ്ലമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിൻ്റെ പ്രവർത്തനം നിർത്തിയേക്കും.

ഒപ്പം സിന്ധു നദീ ജല കരാർ റദ്ദാക്കിയേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ സൈഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിൻ്റെ ആസൂത്രകനെന്ന് തിരിച്ചറിഞ്ഞു. ആക്രമണം നടത്തിയ 4 ടിആർഎഫ് ഭീകരരുടെ ചിത്രം പുറത്ത് വിട്ടു. ഭീകരാക്രമണം നടന്ന സ്ഥലം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ അദ്ദേഹം ആദരം അർപ്പിച്ചു.





#pahalgam #terrorattack #longed #fifteen #minutes #4 #militants #camera

Next TV

Related Stories
ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും നിരന്തര പീഡനം,  യുവതി  ഭർതൃവീട്ടിൽ ജീവനൊടുക്കി

May 25, 2025 05:11 PM

ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും നിരന്തര പീഡനം, യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി

നാലുമാസം മുമ്പ് വിവാഹിതയായ 23കാരി ഭർതൃവീട്ടിൽ ജീവനൊടുക്കി. ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും നിരന്തര പീഡനം...

Read More >>
വസ്ത്രം അഴിച്ചില്ലെങ്കിൽ പരീക്ഷയിൽ തോല്‍പ്പിക്കും; വിദ്യാര്‍ത്ഥിനിക്ക് വീഡിയോ കോളിൽ ഭീഷണിയുമായി പ്രൊഫസർ, അറസ്റ്റ്

May 25, 2025 01:58 PM

വസ്ത്രം അഴിച്ചില്ലെങ്കിൽ പരീക്ഷയിൽ തോല്‍പ്പിക്കും; വിദ്യാര്‍ത്ഥിനിക്ക് വീഡിയോ കോളിൽ ഭീഷണിയുമായി പ്രൊഫസർ, അറസ്റ്റ്

വീഡിയോ കോളിൽ വിദ്യാര്‍ത്ഥിനിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട പ്രൊഫസർ...

Read More >>
തീവ്ര മഴയും കൊടുങ്കാറ്റും: എ സി പി ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ മരിച്ചു

May 25, 2025 01:14 PM

തീവ്ര മഴയും കൊടുങ്കാറ്റും: എ സി പി ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ മരിച്ചു

എ സി പി ഓഫിസിന്റെ മേൽക്കൂര തകർന്ന് സബ് ഇൻസ്പെക്ടർ...

Read More >>
അതിദാരുണം....; ആളുണ്ടെന്ന് അറിഞ്ഞില്ല, മരത്തണലിൽ കിടന്നുറങ്ങിയാൾക്ക് മേൽ മാലിന്യം തള്ളി, യുവാവിന് ദാരുണാന്ത്യം

May 25, 2025 06:59 AM

അതിദാരുണം....; ആളുണ്ടെന്ന് അറിഞ്ഞില്ല, മരത്തണലിൽ കിടന്നുറങ്ങിയാൾക്ക് മേൽ മാലിന്യം തള്ളി, യുവാവിന് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ മരത്തണലില്‍ കിടന്നുറങ്ങയാളുടെ മുകളില്‍ മാലിന്യം തള്ളിയതിന് പിന്നാലെ...

Read More >>
Top Stories