കോഴിക്കോട് : (www.truevisionnews.com) ജില്ലയുടെ കിഴക്കൻ മലയോര മേഖല കേന്ദ്രീകരിച്ച രാസമയക്കുമരുന്ന് മാഫിയയുടെ പ്രാദേശിക തലവൻ കുറ്റ്യാടിക്കടുത്തെ നരിപ്പറ്റ സ്വദേശി നഹിയാൻ അബ്ദുൾ നാസറാണെന്ന് പൊലീസിന് വ്യക്തമായ സൂചനകൾ.

ലക്ഷങ്ങൾ വിലവരുന്ന 125 ഗ്രാം എംഡിഎംഎ ഇന്നലെ രാത്രി നഹിയാൻ അബ്ദുൾ നാസറിൻ്റെ നരിപ്പറ്റ കമ്പിനി മുക്കിലെ ചാത്തോത്ത് വീടിൻ്റെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചെടുത്തെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സൈബർ സെല്ലിൻ്റെ സഹായത്തോടെ നഹിയാൻ അബ്ദുൾ നാസറിനായി പൊലീസ് വല വിരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇയാൾ വിദേശത്തെക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിച്ച് വരികയാണ്. ഗൾഫിൽ കോടികളുടെ തട്ടിപ്പ് നടത്തിയതിന് ശേഷമാണ് ഇയാൾ നാട്ടിൽ സ്ഥിര താമസമാക്കിയത്.
നഹിയാൻ അബ്ദുൾ നാസറിൻ്റെ വിവാഹ ദിവസം തട്ടിപ്പിനിരയായവർ നാട്ടിലെത്തിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. പിന്നീട് ആഢബര വാഹനങ്ങൾ വിറ്റും മറ്റും ചിലർക്ക് പണം തിരികെ നൽകിയിട്ടുണ്ട്.
അയൽ സംസ്ഥാനത്ത് നിന്ന് മരക മയക്കുമരുന്ന് എത്തിച്ച് ചില്ലറ വില്പന നടക്കുന്നവർക്ക് വിതരണം ചെയ്ത് പണം പ്രതിദിനം ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കുകയാണ് ഇത്തരം മൊത്ത കച്ചവടക്കാർ.
നഹിയാൻ അബ്ദുൾ നാസറിൻ്റെ സംഘത്തിൽ നരിപ്പറ്റയിൽ മാത്രം അഞ്ചിലധികം പേരുണ്ട്. രാത്രി സമയങ്ങളിൽ നരിപ്പറ്റ കമ്പനി മുക്ക് കേന്ദ്രീകരിച്ച് ചില്ലറ വില്പനക്കാർക്ക് രാസ ലഹരി എത്തിച്ച് നൽകുന്നതാണ് രീതി.
വാണിമേലിലെ സിപിഐ എം പ്രവർത്തകനെ കൊല ചെയ്ത പ്രതിയുടെ മകനും ഈ സംഘത്തിൽ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
#Policesweep #NahyanAbdulNasser #local #head #drugmafia
