തിരുവല്ല: (www.truevisionnews.com) ജാതി അധിക്ഷേപത്തിൽ പരാതി പറഞ്ഞ സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി സോഷ്യൽ മീഡിയ കോർഡിനേറ്ററും ഓഫിസ് സെക്രട്ടറി ചുമതലയും വഹിച്ചിരുന്ന രമ്യ ബാലനെ തൽസ്ഥാനത്ത് നിന്ന് നീക്കി.

ഏരിയ കമ്മിറ്റി ഓഫിസിൽ വച്ച് മഹിളാ അസോസിയേഷൻ നേതാവ് ഹൈമ എസ്. പിള്ളയിൽ നിന്ന് ജാതീയ അധിക്ഷേപം നേരിട്ടുവെന്നായിരുന്നു രമ്യയുടെ പരാതി. പാർട്ടി ഘടകത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്. ഒരാഴ്ചയായി നടന്ന ബാലസംഘം ക്യാമ്പിന് ശേഷം ഇന്ന് ഓഫിസിൽ എത്തിയ തന്നോട് ജോലിയിൽ പ്രവേശിക്കേണ്ട എന്ന് ഏരിയ സെക്രട്ടറി ബിനിൽ കുമാർ പറയുകയായിരുന്നുവെന്ന് രമ്യ ബാലൻ വ്യക്തമാക്കി.
#Casteabuse #party #CPMArea #CommitteeOffice #Secretary #removed #post #complaint
