കൊൽക്കത്ത: (www.truevisionnews.com) പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗവർണർ നിരീക്ഷണത്തിലാണ്. പരിശോധനകൾക്കു ശേഷം തുടർ ചികിത്സ തീരുമാനിക്കുമെന്ന് ഈസ്റ്റേൺ കമാൻഡ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഗവർണറെ ആശുപത്രിയിൽ സന്ദർശിച്ചു.
#Chestpain #BengalGovernor #CVAnandabose #admitted #hospital
