പാലക്കാട്: (truevisionnews.com) പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ കസ്റ്റഡിയിൽ. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏല്‍പ്പിക്കുകയായിരുന്നു. തച്ചമ്പാറ സ്വദേശി മുരിങ്ങാക്കോടൻ മൊയ്തുട്ടി (85)യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ 11 മണിയോടെ തച്ചമ്പാറയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടിയ പെൺകുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പിടിച്ചുവെച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ പ്രതിയെ കല്ലടിക്കോട് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
#Elderlyman #arrested #attempting #drag #rape #girl #walking #road #broad #daylight
