വടകര (കോഴിക്കോട് ): (www.truevisionnews.com) മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ച അഞ്ചുവയസുകാരൻ്റെ സംസ്‌കാരം ഇന്ന്. വടക്കേപാലിൽ നിഖിലിൻ്റെ മകൻ നിവാനാണ് ഇന്നലെ വൈകുന്നേരം കിണറ്റിൽ വീണ് മരിച്ചത്.

നിവാനൊപ്പം നിഖിലിൻ്റെ സഹോദരിയുടെ മകളും കിണറ്റിൽ വീണിരുന്നു. പടവിൽ പിടിത്തം കിട്ടിയതിനാൽ ഈ കുട്ടി വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. അവധിക്കാലമായതിനാൽ വീട്ടിൽ ബന്ധുക്കൾ വിരുന്നിനെത്തിയിരുന്നു.
കുട്ടികളെല്ലാം കൂടി പറമ്പിൽ ഓടിക്കളിക്കുന്നതിനിടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലുള്ള ഉപയോഗിക്കാത്ത കിണറ്റിൽ രണ്ടു കുട്ടികൾ വീഴുകയായിരുന്നു. ആൾമറയില്ലാത്ത കിണർ കാടുമൂടിയ നിലയിലായിരുന്നു.
കുട്ടികൾ വീണത് ശ്രദ്ധയിൽപ്പെട്ടതോടെ കൂടെ കളിച്ച മറ്റ് കുട്ടികൾ ബഹളം വയ്ക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരുമെത്തിയപ്പോൾ പടവിൽ പിടിച്ചുനിൽക്കുകയായിരുന്ന പെൺകുട്ടിയാണ് നിവാൻ കിണറ്റിലുണ്ടെന്ന് പറഞ്ഞത്.
അധികം വൈകാതെ തന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപ്രതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടിയെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നിവാന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിക്കും.
#Fiveyear #oldboy #dies #playing #Vadakara #funeral #today
