സിപിഐഎം നേതാക്കളുടെ മക്കളെ മർദിച്ച സംഭവത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സിപിഐഎം നേതാക്കളുടെ മക്കളെ മർദിച്ച സംഭവത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
Apr 20, 2025 09:57 AM | By Anjali M T

മലപ്പുറം:(www.truevisionnews.com) എരമംഗലം പുഴക്കരയിലെ പൊലീസ് അതിക്രമത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഇത് കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു.പെരുമ്പടപ്പ് പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സാൻ സോമൻ, സിവിൽ പൊലീസ് ഓഫിസർ യു ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌.

സിവിൽ പൊലീസ് ഓഫിസർ ജെ ജോജയെ കോട്ടയ്ക്കലിലേക്ക് സ്‌ഥലം മാറ്റി. സംഭവത്തിൽ സിപിഐഎം നേതൃത്വം പൊലീസുകാർക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു. ഉത്സവത്തിനിടെ ഉണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു പൊലീസ് നരനായാട്ടെന്ന് സിപിഐഎം ആരോപിക്കുന്നത്.

സിപിഐഎം നേതാക്കളുടെ മക്കളായ വിദ്യാർത്ഥികളെ വീട്ടിൽക്കയറി വലിച്ചിറക്കി കൊണ്ട് പോയി പൊലീസ് ക്രൂരമായി മർദിച്ചു എന്നാണ് ആരോപണം. ലാത്തികൊണ്ട് പല്ല് അടിച്ചു തകർത്തുവെന്നും, പുറത്തും നെഞ്ചിലും അടിച്ചു പരിക്കേൽപ്പിച്ചുവെന്നും, സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയർന്നുവന്നത്.

#Police #officers #accused#beating #children #CPM #leaders #suspended

Next TV

Related Stories
റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

Apr 20, 2025 05:04 PM

റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

അഞ്ചരയോടെ എഗ്മോര്‍ ട്രെയിനില്‍ വന്ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് കടക്കവെയാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്....

Read More >>
എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

Apr 20, 2025 04:33 PM

എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കി അജിത് കുമാറിന് ക്ലീൻ ചിറ്റ്...

Read More >>
കൂടിക്കിടന്ന മണ്ണ് നീക്കം ചെയ്യുന്നതിനിടെ അപകടം; മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

Apr 20, 2025 04:07 PM

കൂടിക്കിടന്ന മണ്ണ് നീക്കം ചെയ്യുന്നതിനിടെ അപകടം; മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് ഒരാൾ മരിച്ചു

പന്തളം പൊലീസും ചെങ്ങന്നൂര്‍, അടൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫയര്‍ ഫോഴ്‌സും...

Read More >>
'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

Apr 20, 2025 03:38 PM

'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരന്‍...

Read More >>
ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

Apr 20, 2025 03:07 PM

ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

തച്ചങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് വിഷുവിന്റെ ഭാഗമായി പോയതായിരുന്നു....

Read More >>
Top Stories