കാസർകോട്: (truevisionnews.com) കോടോം ബേളൂരിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു. ഞായറാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. തട്ടുമ്മലിനടുത്ത് പൊടവടുക്കം സരസ്വതി വിദ്യാമന്ദിരത്തിന് സമീപം താമസിക്കുന്ന വി.വി. ശോഭനയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്.

മിന്നലേറ്റ് മുറിയിൽ ഉണ്ടായിരുന്ന കിടക്ക പൂർണ്ണമായും കത്തിക്കരിഞ്ഞു. വീട്ടുപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ചു. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തച്ചങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് വിഷുവിന്റെ ഭാഗമായി പോയതായിരുന്നു. അതുകൊണ്ടുതന്നെ വൻദുരന്തമാണ് ഒഴിവായത്.
#House #damaged #lightning #strike #household #appliances #burnt
