ഇടുക്കി: (www.truevisionnews.com) വെള്ളക്കെട്ടിൽ വീണ് നാലു വയസുകാരൻ മരിച്ചു. ഇടുക്കി കാന്തല്ലൂർ സ്വദേശികളായ രാമരാജ്- രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ (4) ആണ് മരിച്ചത്.

കളിക്കുന്നതിനിടെ അബദ്ധത്തിൽ വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മറയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
#Four #year #oldboy #tragically #flooded #area #idukki
