രാജ്‌കോട്ട്: ( www.truevisionnews.com ) നാലുവയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്വകാര്യ ഭാഗങ്ങളില്‍ അടിച്ച് പരിക്കേല്‍പ്പിച്ച അധ്യാപികയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.

നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ 42-കാരിയായ അധ്യാപികയ്ക്ക് എതിരെയാണ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ വേദനയുള്ളതായി കുട്ടി അമ്മയോട് പറഞ്ഞിരുന്നു, തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പരിക്ക് മൂലം അണുബാധ കണ്ടെത്തി. ഇങ്ങനെയാണ് സംഭവം നടന്നവിവരം അമ്മയും അറിയുന്നത്.
ഇപ്പോള്‍ ആശയവിനിമയം നടത്താവുന്ന സ്ഥിതിയില്‍ അല്ല കുട്ടിയുള്ളതെന്നും കൗണ്‍സലിങ് ആവശ്യമായി വന്നേക്കുമെന്നും പോലീസ് പ്രതികരിച്ചു. അതേസമയം പേന ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പ്പിക്കുകയായിരുന്നോ അതോ കൈ ഉപയോഗിച്ച് അടിക്കുകയായിരുന്നോ എന്നതില്‍ വ്യക്തതയില്ല.
അതേസമയം തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ അധ്യാപിക നിഷേധിച്ചു. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സിസിടിവി ദൃശ്യങ്ങള്‍ സ്‌കൂളും പങ്കുവെച്ചിരുന്നു. സംഭവത്തില്‍ പ്രതിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
#womanteacher #assaulting #girl #causing #injury #privateparts
