മക്കളോട് ക്രൂരത! ചട്ടുകം പഴുപ്പിച്ച് കുട്ടികളെ പൊള്ളിച്ച സംഭവം; അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ

മക്കളോട് ക്രൂരത! ചട്ടുകം പഴുപ്പിച്ച് കുട്ടികളെ പൊള്ളിച്ച സംഭവം; അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ
Apr 20, 2025 06:51 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം കിളിമാനൂരിൽ കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ചതിന് അമ്മയ്ക്കെതിരെ കേസ്. കിളിമാനൂർ ഗവൺമെന്‍റ് എൽപിഎസിലെ ഒന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന കുട്ടികൾക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

ഇവരെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. കുട്ടികളുടെ വികൃതി സഹിക്കാൻ വയ്യാതായതോടെയാണ് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചതെന്ന് അമ്മ പൊലീസിന് മൊഴി നൽകി.

സ്കൂൾ അധികൃതരുടെ പരാതിയ തുടർന്നാണ് പൊലീസ് കേസെടുത്തത്. അച്ഛൻ പൊള്ളിയ കുട്ടികളുടെ ഫോട്ടോ എടുത്ത് ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുക്കുകയായിരുന്നു.

തുടര്‍ന്ന് ക്ലാസ് ടീച്ചര്‍ പൊലീസിൽ വിവരം നൽകി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികളുടെ അമ്മയ്ക്കെതിരെ കേസെടുത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

#mother #burnt #children #shovel #trivandrum #policecase

Next TV

Related Stories
കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

Apr 20, 2025 08:41 AM

കോന്നി ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

മകനുമായി തർക്കം ഉണ്ടായിരുന്നുവെന്നും തർക്കത്തിന് ശേഷം താൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായും പിതാവ് പൊലീസിനോട്...

Read More >>
ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലിൽ പകർത്തി; താലൂക്ക് ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ

Apr 20, 2025 07:48 AM

ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലിൽ പകർത്തി; താലൂക്ക് ആശുപത്രി ജീവനക്കാരന് സസ്‌പെൻഷൻ

കഴിഞ്ഞ ആഴ്ചയായിരുന്നു അരുൺ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയത്. ഇത് ഡോക്ടർമാരുടെ...

Read More >>
കോടശ്ശേരിയിൽ തർക്കത്തിനിടെ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ‌

Apr 20, 2025 07:43 AM

കോടശ്ശേരിയിൽ തർക്കത്തിനിടെ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ‌

ഇന്നലെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഷിജുവിനെ അന്തോണി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുട്ടി, ഒടുവിൽ ആനത്താവളത്തിൽ പൊലിഞ്ഞു; സന്തോഷ യാത്ര ദുരന്തമായി മാറി

Apr 20, 2025 07:14 AM

അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുട്ടി, ഒടുവിൽ ആനത്താവളത്തിൽ പൊലിഞ്ഞു; സന്തോഷ യാത്ര ദുരന്തമായി മാറി

വിവാഹംകഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷം ദമ്പതിമാർക്കുണ്ടായ മകനാണ് അഭിരാം. ജീവനക്കാരുടെ വീഴ്ച വ്യക്തമായതിനെത്തുടർന്ന് വനംവകുപ്പ് അഞ്ച്പേരെ സസ്പെൻഡ്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍

Apr 20, 2025 06:57 AM

കോഴിക്കോട് പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍

മുന്‍പ് അപസ്മാര രോഗമുള്ളയാളാണ് ഷൈജു. അപസ്മാരത്തെ തുടര്‍ന്ന് വെളത്തില്‍ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക...

Read More >>
Top Stories