(truevisionnews.com) കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം നടന്നു. വൈകിട്ട് 5 മണിയോടെ ജിസ്സ്‌മോളുടെ ഇടവകയായ ചെറുകര സെന്റ് മേരിസ് ക്നാനായ പള്ളിയിലായിരുന്നു സംസ്ക്കാരം.

ഭർത്താവിന്‍റെ ഇടവക പള്ളിയായ നീറിക്കാട് ലൂർദ് മാതാ പള്ളിയിലും പൊതുദർശനം നടന്നു. രാവിലെ ഇവിടെ വച്ചായിരുന്നു ആദ്യ പൊതുദർശനം. പിഞ്ചുകുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം കണ്ടവർ കണ്ണീരോടെയാണ് മടങ്ങിയത്. ഭർത്താവ് ജിമ്മിയും അമ്മയും അടക്കമുള്ള കുടുംബാംഗങ്ങൾ പള്ളി ഓഡിറ്റോറിയത്തിൽ എത്തി.
ഒന്നരമണിക്കൂർ നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം ജിസ്മോളുടെ മുത്തോലിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെയും അന്ത്യയാത്ര നൽകാൻ കാത്തിരുന്നത് ആയിരങ്ങൾ. ക്നാനായ കത്തോലിക്ക സഭയുടെ നിയമ പ്രകാരം ഭർത്താവിന്റെ ഇടവകയിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക.
പക്ഷെ അവിടെ സംസ്കാരം നടത്തുവാൻ ജിസ്മോളുടെ കുടുംബം തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് സഭാ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിലാണ് സംസ്കാരം മുത്തോലിയിലെ ജിസ്മോളുടെ ഇടവകയിലേക്ക് മാറ്റിയത്. സംഘർഷസാധ്യത അടക്കം കണക്കിലെടുത്ത് കനത്ത പോലീസ് വിന്യാസത്തിൽ ആയിരുന്നു പൊതുദർശനവും, സംസ്ക്കാരവും നടന്നത്.
#funeral #mother #children #who #committed #suicide #Kottayam #held.
