ദില്ലി: (www.truevisionnews.com) അടുത്ത ആഴ്ച ആകാശത്ത് സ്മൈലി ഫെയ്സ് അപൂർവ ഗ്രഹ വിന്യാസം. മൂന്ന് ആകാശ ഗോളങ്ങൾ തൊട്ടടുത്ത് അണിനിരന്ന് പ്രത്യക്ഷപ്പെടുന്ന ട്രിപ്പിൾ കൺജംഗ്ഷനാണ് ഏപ്രിൽ 25ന് ദൃശ്യമാകുക.

ലോകമെമ്പാടും ഈ കാഴ്ച കാണാം. എന്നാൽ കുറച്ച് സമയം മാത്രമേ ദൃശ്യമാകൂ. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവയാണ് സ്മൈലിയുടെ രൂപത്തിൽ അണിനിരക്കുക.
സ്മൈലിയുടെ കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ഗ്രഹങ്ങളും പുഞ്ചിരിയുടെ സ്ഥാനത്ത് ചന്ദ്രക്കലയും ദൃശ്യമാകും. ഏപ്രിൽ 25 ന് പുലർച്ചെ, സൂര്യോദയത്തിന് മുമ്പ് കിഴക്കൻ ചക്രവാളത്തിലായിരിക്കും ആകാശ സ്മൈലി പ്രത്യക്ഷപ്പെടുകയെന്ന് ലൈവ് സയൻസ് റിപ്പോർട്ട് ചെയ്തു.
ലിറിഡ് ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ അപൂർവ സംഭവമുണ്ടാകുക. നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പത്തിൽ കാണാൻ കഴിയും.
#Raresight #Three #celestial #bodies #appear #side
