(truevisionnews.com) കൊല്ലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ച കേസിൽ സിപിഐഎം പ്രവർത്തകൻ പൊലീസ് പിടിയിലായി. ഇടത്തറപണ സ്വദേശിയും സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ രെജീവ് ആണ് അറസ്റ്റിലായത്.

ആയുർ ഇളമാട് ഇടത്തറപണയിലാണ് സംഭവം നടന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് രെജീവിനെ തിരിച്ചറിഞ്ഞത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിച്ചതിനെ തുടർന്ന് രെജീവിനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. ഇപ്പോൾ പൊലീസും യിലെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
#CPI(M) #worker #arrested #destroying #flags #political #parties #kollam
