കൊല്ലം: ( www.truevisionnews.com ) എംഡിഎംഎയുമായി ബൈക്കില്‍വന്ന രണ്ടുയുവാക്കളെ പുനലൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ പ്ലാച്ചേരി കലയനാട് രേവതിയില്‍ സായുഷ്ദേവ് (24) പുനലൂര്‍ മണിയാര്‍ പരവട്ടം സുധീഷ് ഭവനില്‍ കെ. സുമേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം റൂറല്‍ എസ്പിയുടെ ഡാന്‍സാഫ് സംഘവും പുനലൂര്‍ പോലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ യാത്രചെയ്തിരുന്ന ബൈക്കും പിടിച്ചെടുത്തു.

പരവട്ടം ജങ്ഷനില്‍ നിന്നും കഴിഞ്ഞരാത്രിയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും വസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന നാലുഗ്രാം എംഡിഎംഎ കണ്ടെടുത്തെന്നും പുനലൂര്‍ പോലീസ് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡാന്‍സാഫ് സംഘത്തിനൊപ്പം എസ്ഐമാരായ എം.എസ്. അനീഷ്, സിവില്‍ ഓഫീസര്‍മാരായ ജെസ്നോ കുഞ്ഞച്ചന്‍, ഗിരീഷ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.
#two #arrested #mdma #punalur #kollam
