തലനാരിഴയ്ക്ക് രക്ഷ, തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറി അപകടം; മൂന്ന് പേർക്ക് പരിക്ക്

തലനാരിഴയ്ക്ക് രക്ഷ, തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറി അപകടം; മൂന്ന് പേർക്ക് പരിക്ക്
Jun 7, 2025 01:49 PM | By VIPIN P V

വൈശാലി: ( www.truevisionnews.com ) വാഹനവ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറി. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആ‍ർജെഡി നേതാവും ബിഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. മാധേപുരയിൽ നിന്ന് പട്നയിലേക്ക് ഒരു പരിപാടി കഴിഞ്ഞ് തിരികെ വരുന്നതിനിടയിലാണ് ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വിയുടെ വാഹന വ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറിയത്. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

അപകടത്തിൽ നിന്ന് തേജസ്വി രക്ഷപ്പെട്ടെങ്കിലും സുരക്ഷാ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥ‍ർക്ക് അപകടത്തിൽ പരിക്കേറ്റു. വൈശാലി ജില്ലയിൽ ഗോരൗലിന് സമീപത്തായി ദേശീയ പാത 22ലാണ് അപകടമുണ്ടായത്. പുല‍ർച്ചെ 1.30ഓടെ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു തേജസ്വി. നിർത്തിയിട്ടിരുന്ന കാറിലേക്കാണ് ട്രെക്ക് ഇടിച്ച് കയറിയത്.

വാഹന വ്യൂഹത്തിലെ മൂന്ന് വാഹനങ്ങളാണ് ട്രെക്ക് ഇടിച്ച് തെറിപ്പിച്ചത്. പട്നയിലേക്ക് മടങ്ങുംവഴി ചായ കുടിക്കാനായി വാഹനം നിർത്തിയ സമയത്താണ് അപകടമുണ്ടായത്. തേജസ്വി യാദവിനെ തൊട്ട് മുൻപിൽ വച്ചാണ് കാറിലേക്ക് ട്രെക്ക് ഇടിച്ച് കയറിയത്. ട്രെക്ക് നിന്നതാണ് വലിയ രീതിയിലുള്ള അപകടമൊഴിവായതിന് പിന്നിലെന്നാണ് തേജസ്വി അപകടത്തിന് പിന്നാലെ പ്രതികരിച്ചത്.

പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരെ ഹാജിപൂരിലെ സാദ‍ർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രെക്ക് ഡ്രൈവറും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമികാന്വേഷണത്തിൽ ഒരു ബൊലേറോയിൽ ഇടിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ടാണ് ട്രെക്ക് തേജസ്വിയുടെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറിയിട്ടുള്ളത്.

accident treck rammed into Tejashwi Yadav convoy three injured

Next TV

Related Stories
പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

Jul 14, 2025 08:08 PM

പരാതി നൽകിയിട്ടും നടപടിയെടുത്തില്ല; അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം; കോളേജിനെതിരെ ആരോപണവുമായി കുടുംബം

ബാലസോറിൽ അധ്യാപകന്‍റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം....

Read More >>
നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

Jul 14, 2025 03:52 PM

നാടകീയരംഗങ്ങള്‍.... ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കി, കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ച്ചാടി കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള....

Read More >>
ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

Jul 14, 2025 03:32 PM

ശ്രദ്ധിക്കുക....! സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന് കേന്ദ്രസർക്കാർ

സമൂസയും ജിലേബിയും ഇനി അധികം കഴിക്കേണ്ട; ​'സിഗരറ്റ് പോലെ' ആരോഗ്യത്തിന് ഹാനികരമെന്ന്...

Read More >>
പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

Jul 14, 2025 02:28 PM

പി.എസ്. ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ

ഗോവയ്ക്ക് ഗവർണറെ നിയമിച്ച് കേന്ദ്ര സർക്കാർ, ഗജപതി രാജു പുതിയ ഗോവ...

Read More >>
'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

Jul 14, 2025 01:38 PM

'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ....

Read More >>
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
Top Stories

//Truevisionall