എലപ്പുള്ളി (പാലക്കാട്) : (truevisionnews.com) പാറ– പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന അമ്മയടക്കം ബന്ധുക്കളായ മൂന്നുപേർക്ക് പരുക്കേറ്റു.

പന്നിയമ്പാടത്തുള്ള വീട്ടിൽ ബന്ധുവിന്റെ മരണച്ചടങ്ങിന് പോകുമ്പോഴായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ മായപ്പള്ളം സ്വദേശി അബ്ബാസ് അബൂബക്കർ (45) ആണ് മരിച്ചത്. അബ്ബാസിന്റെ മാതാവ് നബീസ (65), അമ്മാവൻ സെയ്ദ് മുഹമ്മദ് (67), ഭാര്യ ആമിന (62) എന്നിവരെ ഗുരുതരപരുക്കുകളോടെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയിക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 9ന് പാലക്കാട് എലപ്പുള്ളി പള്ളത്തേരി വള്ളേകുളത്താണ് അപകടമുണ്ടായത്. പാലക്കാട് നിന്നും പൊള്ളാച്ചി ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസും പാറയിൽ നിന്നും പാലക്കാടേക്ക് പോയ ഓട്ടോറിക്ഷയും തമ്മിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സംസ്ഥാനാന്തര പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
#KSRTC #bus #autorickshaw #collide #auto #driver #dies #three #injured
