മാന്നാർ: (truevisionnews.com) പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണൻ (33) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

2022ലാണ് കേസിനാസ്പദമായ സംഭവംനടന്നത്. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രതി മാതാപിതാക്കളില്ലാത്ത നേരം നോക്കി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
സ്കൂളിൽ നടന്ന കൗൺസിലിങിലാണ് മൂന്ന് വർഷം മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത്. സ്കൂൾ അധികൃതർ ശിശുക്ഷേമ സമിതിയിൽ വിവരമറിയിക്കുകയും സംഘടന വിവരം പൊലിസിനു കൈമാറുകയും ചെയ്തു.
മാന്നാർ പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ.സി.എസ്. അഭിരാം, വനിത എ.എസ്.ഐ. സ്വർണ്ണരേഖ, സീനിയർ സി.പി.ഒ.മാരായ സാജിദ്, അജിത്, സി.പി.ഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#youngman #arrested #attempting #molest #minor #disabled #student.
