(truevisionnews.com) ഒരു നേരമാണെങ്കിലും ചോറ് കഴിക്കാതെ ഉറങ്ങാൻ കഴിയാത്തവരാണ് നമ്മളിൽ മിക്കവരും. എന്നാൽ ചോറിന് കറിയൊന്നുമില്ലാതെ വിഷമിച്ചിരിക്കുകയാണോ? എങ്കിൽ ഒരു പോവഴിയുണ്ട്. ചോറ് വെറുതെ കഴിക്കാതെ അതിൽ കുറച്ച് തക്കാളി ചേർത്ത് ഒരു അടിപൊളി തക്കാളി ചോറ് തയാറാക്കാം

ചേരുവകൾ
അരി – 2 കപ്പ്
തക്കാളി – 6 എണ്ണം
സവാള – 1 എണ്ണം
വെളുത്തുള്ളി – 2 അല്ലി,
ഇഞ്ചി -ചെറിയ കഷ്ണം
എണ്ണ – 4 വലിയ സ്പൂണ്‍
കടുക് – 1 ചെറിയ സ്പൂണ്‍
വറ്റല്‍ മുളക് – 5 എണ്ണം,
കറിവേപ്പില – 2 തണ്ട്
6. മുളകുപൊടി – 1/2 ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയാറാക്കും വിധം
അരി വേവിച്ച് വെയ്ക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം സവാള,വെളുത്തുള്ളി, ഇഞ്ചി വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക.
മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റണം. ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക.
ശേഷം വേവിച്ചു വച്ച ചോറ് ചേര്‍ത്ത് അഞ്ച് മിനിറ്റ് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്തു മൂടിവെച്ച് വേവിച്ചെടുക്കണം. വെള്ളം വറ്റിക്കഴിയുമ്പോൾ ഇറക്കി വെക്കാം
#make #delicious #tomato #rice #recipie
