മലപ്പുറം: (truevisionnews.com) അർദ്ധരാത്രിയിൽ വീട്ടിൽ പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനെതിരെ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. പൊലീസിന്റെ നീക്കം അസാധാരണമാണെന്ന് അദ്ദേഹം പറഞ്ഞു.

12 മണിക്ക് ശേഷം വീട്ടിൽ പൊലീസെത്തുമെന്നാണ് അറിയിച്ചത്. കേരളാ പൊലീസ് അന്വേഷിക്കുന്ന ഒരു കേസും നിലവിലില്ല. പിന്നെ പരിശോധന എന്തിനെന്ന് അവരാണ് പറയേണ്ടതെന്നും സിദ്ദിഖ് കാപ്പൻ പറഞ്ഞു.
സുപ്രീംകോടതിയാണ് തനിക്ക് ജാമ്യം അനുവദിച്ചത്. അർദ്ധരാത്രി പരിശോധിക്കേണ്ട എന്ത് കാര്യമാണ് ഉള്ളതെന്ന് ചോദിച്ച സിദ്ധിഖ് കാപ്പൻ ഒട്ടും ഭയമില്ലെന്നും ഇതിലും വലുത് അനുഭവിച്ചതാണെന്നും കൂട്ടിച്ചേർത്തു.
രണ്ട് വർഷക്കാലം എല്ലാ തിങ്കളാഴ്ച്ചയും വേങ്ങര സ്റ്റേഷനിൽ പോയി ഒപ്പിട്ടിരുന്ന ആളാണ്. ആളുകളെ പരിഭ്രാന്തരാക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് കാപ്പൻ ആരോപിച്ചു.
ഇന്നലെ അർധരാത്രി 12മണിക്കുശേഷം വീട്ടിൽ പരിശോധനക്ക് എത്തുമെന്നായിരുന്നു പൊലീസിന്റെ അറിയിപ്പ്. വൈകിട്ട് ആറ് മണിയോടെ രണ്ട് പൊലീസുകാർ മലപ്പുറം വേങ്ങരയിലെ വീട്ടിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്.
പക്ഷേ പൊലീസ് രാത്രി പരിശോധനക്ക് എത്തിയില്ല. രാത്രിയിലുള്ള പരിശോധന സംബന്ധിച്ച വിവരം വാർത്തയായിരുന്നു. പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നായിരുന്നു പൊലീസിൻറെ വിശദീകരണം. പിന്നീട് അത് ഒഴിവാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
#Police #move #conduct #inspections #midnight #unusual #no #fear #all' #SiddiqueKappan
