( www.truevisionnews.com ) നീന എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദീപ്തി സതി. പിന്നീട് നിരവധി തെന്നിന്ത്യൻ സിനിമകളിൽ നായികയായി എത്തി. സിനിമയിലേതുപോലെ സമൂഹമാധ്യമങ്ങളിലും നടി സജീവമാണ്. ഡാൻസ് റീലുകളും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും നടിക്ക് കൂടുതൽ ആരാധകരെ നേടികൊടുത്തു. ഇപ്പോഴിതാ, മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി. താമരക്കുളത്തിൽ ദേവതയെപ്പോലെയുള്ള ചിത്രങ്ങളാണ് ദീപ്തി പങ്കുവച്ചത്.

‘‘വിങ്ങിയ ഹൃദയവുമായാണ് അവൾ നീന്തിയത്, എന്നാൽ നദി അവളെ പഠിപ്പിച്ചത് എല്ലാം ലാഘവത്തോടെ കാണാനും. നദിയുടെ ആലിംഗനത്തിൽ അവൾ നൊമ്പരങ്ങളെ ഒഴുക്കി, നിശ്ചലമായ ജലത്തിൽ അലകളെന്ന പോലെ ആനന്ദം മടങ്ങിയെത്തുന്നത് അറിയാനായി മാത്രം.’’–ചിത്രത്തിനൊപ്പം ദീപ്തി കുറിച്ചു.
വെള്ള നിറത്തിലുള്ള സെമി ട്രാൻസ്പരന്റ് സ്ട്രാപ് ഡ്രസ് ആണ് ദീപ്തി ധരിച്ചത്. പടനിലത്തെ ഏലിയാസ് നഗറിലാണ് ഫോട്ടോഷൂട്ട് നടന്നത്. ക്യൂട്ട്‌നെസും ഹോട്ട്‌നെസും ചേർന്ന ചിത്രങ്ങളെന്നാണ് ആരാധകർ കുറിച്ചത്. അതിമനോഹരമെന്നും ആകാശത്തെ ചന്ദ്രനെ പോലെയുണ്ടെന്നും മറ്റു ചിലർ കമന്റ് ചെയ്തു. നിമിഷനേരം കൊണ്ടാണ് നടിയുടെ ചിത്രങ്ങൾ വൈറലായത്.
#DeeptiSati #bathing #like #goddess #lotus #pond #Pictures #go #viral
