ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ

ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ
Apr 12, 2025 12:42 PM | By VIPIN P V

തിരുവനന്തപുരം : (www.truevisionnews.com) തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണവിധേയൻ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ. സർവീസിൽ നിന്നും പുറത്താക്കുന്നതിന് ഐബി നടപടികൾ ആരംഭിച്ചു.

അതേസമയം സുകാന്ത് സുരേഷ് ഇപ്പോഴും ഒളിവിലാണെന്നും പ്രതിയെക്കുറിച്ച് വിവരങ്ങൾ ഇല്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ഗുരുതര വകുപ്പുകൾ ചുമത്തി പ്രതിചേർത്തതോടെയാണ് സുകാന്തിനെതിരെ വകുപ്പുതല നടപടികൾ ഐ ബി വേഗത്തിലാക്കിയത്.

ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പുറത്താക്കുന്നതിനാണ് നീക്കം. പ്രൊബേഷൻ സമയമായതിനാൽ നിയമ തടസ്സങ്ങൾ ഇല്ലെന്ന് ഐ ബി വിലയിരുത്തുന്നു. സുകാന്ത് ജോലി ചെയ്തിരുന്ന കൊച്ചി വിമാനത്താവളത്തിന്റെ ചുമതലയുള്ള കൃഷ്ണരാജ് ഐപിഎസ് ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

തിരുവനന്തപുരത്തെ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് മേധാവി അരവിന്ദ് മേനോൻ ഐപിഎസിനാണ് മേൽനോട്ട ചുമതല. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഐ ബി ജോയിന്റ് ഡയറക്ടർക്ക് ഉടൻ കൈമാറും എന്നാണ് വിവരം.

അതേസമയം ഐബി ഉദ്യോഗസ്ഥരുടെ മരണശേഷം ഒളിവിൽ പോയ സുകാന്ത് സുരേഷിനെ ഇനിയും പോലീസിനെ കണ്ടെത്താനായിട്ടില്ല. പ്രതിയെക്കുറിച്ച് വിവരങ്ങൾ ഇല്ലെന്നാണ് പോലീസ് പറയുന്നത്.

#IBofficer #commitssuicide #Departmental #action #against #SukantSuresh #soon

Next TV

Related Stories
അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുട്ടി, ഒടുവിൽ ആനത്താവളത്തിൽ പൊലിഞ്ഞു; സന്തോഷ യാത്ര ദുരന്തമായി മാറി

Apr 20, 2025 07:14 AM

അഞ്ചുവർഷം കാത്തിരുന്ന് കിട്ടിയ കുട്ടി, ഒടുവിൽ ആനത്താവളത്തിൽ പൊലിഞ്ഞു; സന്തോഷ യാത്ര ദുരന്തമായി മാറി

വിവാഹംകഴിഞ്ഞ് അഞ്ചുവർഷത്തിനുശേഷം ദമ്പതിമാർക്കുണ്ടായ മകനാണ് അഭിരാം. ജീവനക്കാരുടെ വീഴ്ച വ്യക്തമായതിനെത്തുടർന്ന് വനംവകുപ്പ് അഞ്ച്പേരെ സസ്പെൻഡ്...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍

Apr 20, 2025 06:57 AM

കോഴിക്കോട് പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍

മുന്‍പ് അപസ്മാര രോഗമുള്ളയാളാണ് ഷൈജു. അപസ്മാരത്തെ തുടര്‍ന്ന് വെളത്തില്‍ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക...

Read More >>
മക്കളോട് ക്രൂരത! ചട്ടുകം പഴുപ്പിച്ച് കുട്ടികളെ പൊള്ളിച്ച സംഭവം; അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ

Apr 20, 2025 06:51 AM

മക്കളോട് ക്രൂരത! ചട്ടുകം പഴുപ്പിച്ച് കുട്ടികളെ പൊള്ളിച്ച സംഭവം; അമ്മയ്ക്കെതിരെ കേസ്, കസ്റ്റഡിയിൽ

കുട്ടികളുടെ വികൃതി സഹിക്കാൻ വയ്യാതായതോടെയാണ് ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചതെന്ന് അമ്മ പൊലീസിന് മൊഴി...

Read More >>
ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസ്; കൂട്ടാളിയായ പ്രതി പിടിയിൽ

Apr 20, 2025 06:27 AM

ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച് യുവതി എംഡിഎംഎ കടത്തിയ കേസ്; കൂട്ടാളിയായ പ്രതി പിടിയിൽ

എംഡിഎംഎ കടത്തിനായി സിമ്മും എടിഎം കാര്‍ഡും സംഘടിപ്പിച്ച് നല്‍കുന്ന പ്രതിയെയാണ് ബെംഗളൂരുവില്‍ എത്തി പൊലീസ്...

Read More >>
'നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ല'; ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Apr 20, 2025 06:05 AM

'നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ല'; ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ നമ്മെ...

Read More >>
'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ  ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

Apr 19, 2025 10:39 PM

'തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാർട്ടിക്ക് പ്രശ്നമില്ല'; ഇടത് നേതാക്കൾക്കെതിരെ ആരോപണവുമായി സിപിഒ റാങ്ക് ഹോൾഡേഴ്സ്

അവകാശപ്പെട്ടത് ചോദിക്കുമ്പോൾ എങ്ങനെയാണ് ദുർവാശി ആകുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍...

Read More >>
Top Stories