പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ ലഹരിക്കടത്തുകാരനും കൂട്ടാളിയും അറസ്റ്റിൽ

പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ ലഹരിക്കടത്തുകാരനും കൂട്ടാളിയും അറസ്റ്റിൽ
Apr 12, 2025 12:10 PM | By VIPIN P V

ചാ​രും​മൂ​ട്: (www.truevisionnews.com) പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് മോഷണം ക​വ​ര്‍ച്ച ന​ട​ത്തി​യ കേ​സി​ൽ കു​പ്ര​സി​ദ്ധ ല​ഹ​രി​ക്ക​ട​ത്തു​കാ​ര​നും മോ​ഷ്ടാ​വും അ​റ​സ്റ്റി​ലാ​യി.

ചാ​രും​മൂ​ടി​ന് സ​മീ​പം താ​മ​സ​ക്കാ​ര​നാ​യ ല​ഹ​രി​ക്ക​ട​ത്തു​കാ​ര​ന്‍ നൂ​റ​നാ​ട് പു​തു​പ്പ​ള​ളി​ക്കു​ന്നം മു​റി​യി​ല്‍ ഖാ​ന്‍ മ​ന്‍സി​ല്‍ വീ​ട്ടി​ല്‍ ഷൈ​ജു​ഖാ​ന്‍ എ​ന്ന പി.​കെ. ഖാ​ന്‍ (42), നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട അ​മ്പ​ല​പ്പു​ഴ വ​ള​ഞ്ഞ​വ​ഴി മു​റി​യി​ല്‍ പൊ​ക്ക​ത്തി​ല്‍ വീ​ട്ടി​ല്‍ പൊ​ടി​ച്ച​ന്‍ എ​ന്ന പൊ​ടി​മോ​ന്‍ (27) എ​ന്നി​വ​രെ​യാ​ണ് നൂ​റ​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

ക​ഴി​ഞ്ഞ മാ​സം 24 നാ​ണ് ചാ​രും​മൂ​ട് ടൗ​ണി​നു സ​മീ​പം മു​റു​ക്കാ​ൻ ക​ട ന​ട​ത്തു​ന്ന താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വ് സ​ന്ധാ​ഭ​വ​നം സ​തി​യ​മ്മ​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​രു പ​വ​ൻ സ്വ​ര്‍ണ​വ​ള​യും 52000 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്.​

ചാ​രും​മൂ​ട് ജ​ങ്ഷ​നി​ല്‍ മു​റു​ക്കാ​ന്‍ ക​ട ന​ട​ത്തു​ന്ന സ​തി​യ​മ്മ ക​ട​യി​ലേ​ക്ക് പോ​യ സ​മ​യ​ത്ത​ണ്​​ക​വ​ർ​ച്ച ന​ട​ന്ന​ത്. നൂ​റ​നാ​ട് പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി എം.​പി മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ.​എ​സ്.​പി എം.​കെ ബി​നു​കു​മാ​റി​ന്റെ മേ​ല്‍ നോ​ട്ട​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​മാ​യി​രു​ന്നു അ​ന്വേ​ഷ​ണം. നൂ​റ​നാ​ട് എ​സ്.​എ​ച്ച്.​ഒ എ​സ്. ശ്രീ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഓ​ച്ചി​റ​ക്ക് സ​മീ​പം ദേ​ശീ​യ പാ​ത​യി​ല്‍ വ​ച്ച് പി​ക്ക​പ്പ് വാ​ന്‍ ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന ഷൈ​ജു ഖാ​നെ അ​ന്വേ​ഷ​ണ സം​ഘം വാ​ഹ​നം ത​ട​ഞ്ഞ് പി​ടി​കൂ​ടി. തു​ട​ര്‍ന്ന് പൊ​ടി​മോ​നെ പു​തു​പ്പ​ള​ളി ഭാ​ഗ​ത്തു വ​ച്ചും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ എ​സ്.​മി​ഥു​ന്‍, എ.​എ​സ്.​ഐ സി​നു വ​ര്‍ഗീ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ജി.​ഉ​ണ്ണി​കൃ​ഷ്ണ​പി​ള​ള, മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, അ​രു​ണ്‍ ഭാ​സ്ക​ര്‍, വി​ഷ്ണു വി​ജ​യ​ന്‍, ക​ലേ​ഷ്.​കെ, അ​ന്‍ഷാ​ദ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

#Drugsmuggler #accomplice #arrested #breaking #house #broad #daylight

Next TV

Related Stories
വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

Apr 18, 2025 10:32 PM

വഖഫ് നിയമ ഭേദഗതി പ്രകാരം കേരളത്തിൽ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ല; മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് നിയമ ഭേദഗതിയെ തുടർന്നും സംസ്ഥാനം എതിർക്കുമെന്നും മന്ത്രി വ്യക്തമാക്കി....

Read More >>
റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

Apr 18, 2025 10:00 PM

റോഡിൽ സാധാരണ ഗതിയിൽ വാഹന പരിശോധന; 40 ചാക്ക് ഹാൻസുമായി ഒരാൾ പിടിയിൽ

ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്....

Read More >>
'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

Apr 18, 2025 09:23 PM

'പൊലീസ് ഓണ്‍ എയർ'; ആനയെക്കണ്ടതും യൂണിഫോം മാറ്റി പൂരക്കമ്മിറ്റിക്കാരായി, കൊമ്പിൽ പിടിച്ച് പടവും പിടിച്ചു! വിവാദമായി ചിത്രങ്ങൾ

പൂരം പൊലീസ് സ്റ്റേഷനില്‍ കയറിയ സമയത്ത് യൂണിഫോം എല്ലാം അഴിച്ചുമാറ്റി പ്രാദേശിക പൂരാഘോഷ കമ്മിറ്റിക്കാരുടെ യൂണിഫോമിലുള്ള ഷര്‍ട്ട് ധരിച്ചാണ് സി. ഐ....

Read More >>
പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

Apr 18, 2025 09:12 PM

പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന്; യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്

സ്വമേധയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കലാപാഹ്വാനം, പൊലീസിനെ ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ...

Read More >>
Top Stories