വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും രണ്ട് മക്കൾക്കും ഗുരുതര പരിക്ക്

വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും രണ്ട് മക്കൾക്കും ഗുരുതര പരിക്ക്
Apr 11, 2025 03:43 PM | By Athira V

കോട്ടയം: ( www.truevisionnews.com ) എരുമേലിയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. മൂന്നുപേർക്കു ഗുരുതരപരുക്കേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് മരിച്ചത്. തീപിടിത്തത്തിൽ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു.

തീ പടർന്നത് എങ്ങനെയെന്നു വ്യക്തമല്ല. വീട്ടില്‍ വച്ച് ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Homeowner #dies #house #fire #husband #two #children #seriously #injured

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories