മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു
Apr 11, 2025 06:39 AM | By Athira V

കൊല്ലം: ( www.truevisionnews.com) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു. അന്ത്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. നിലവില്‍ കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു. വീക്ഷണം മാനേജിംഗ് എഡിറ്ററുമായിരുന്നു. 75 വയസായിരുന്നു.

മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം വൈകിട്ട് അഞ്ച് മണിക്ക് ചാത്തനൂരിലെ വീട്ടുവളപ്പിൽ . കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരളത്തിലെ മികച്ച സഹകാരികളില്‍ ഒരാളാണ്. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.



#senior #congress #leader #sooranadu #rajasekharan #passes #away

Next TV

Related Stories
വികസനക്കാഴ്‌ചകൾ നിറച്ച്‌  ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

May 13, 2025 06:44 AM

വികസനക്കാഴ്‌ചകൾ നിറച്ച്‌ ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് നിറഞ്ഞ ജനപങ്കാളിത്തത്തോടെ ഇന്ന് വൈകിട്ട്...

Read More >>
ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

May 13, 2025 06:15 AM

ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
Top Stories










Entertainment News