തെരുവുനായയെ കണ്ട് വിരണ്ടോടുന്നതിനിടെ നിരവധിപേർക്ക് പരിക്ക്; വീട്ടമ്മയ്ക്ക് കടിയേറ്റു

തെരുവുനായയെ കണ്ട് വിരണ്ടോടുന്നതിനിടെ നിരവധിപേർക്ക് പരിക്ക്; വീട്ടമ്മയ്ക്ക് കടിയേറ്റു
Apr 10, 2025 09:54 PM | By Anjali M T

എടത്വാ:(truevisionnews.com) തലവടിയിൽ തെരുവുനായ ശല്യം രൂക്ഷം. തെരുവുനായയെ കണ്ട് വിരണ്ടോടിയ നിരവധി ആളുകൾക്ക് പരിക്കേല്‍ക്കുകയും വീട്ടമ്മയ്ക്ക് കടിയേല്‍ക്കുകയും ചെയ്തു. തലവടി പഞ്ചായത്ത് ഒൻപതാം വാർഡിൽ ചക്കുളം ഭാഗങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.

ചക്കുളം അത്തിപ്പറമ്പിൽ തങ്കമണിക്കാണ് തെരുവുനായുടെ കടിയേറ്റത്. നായയെ കണ്ട് വിരണ്ടോടിയ ചിറയിൽ അവാമിക, തുരുത്താശ്ശേരിൽ തങ്കച്ചൻ, ആദികണ്ടത്തിൽ സുശീലൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ടോടെ തങ്കമണി വീട്ടിലേയ്ക്ക് പോകുന്നത്തിനിടെ ഓടിയെത്തിയ തെരുവുനായ കാലിൽ കടിക്കുകയായിരുന്നു.

ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ മരുന്നുകൾ നൽകി. ഇന്നലെ രാവിലെ തെരുവുനായ ഓടിയെത്തിയപ്പോൾ വിരണ്ടോടിയ പ്രദേശവാസികള്‍ക്കാണ് വീണ് പരിക്കേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

#Several #people #injured #running #seeing#stray #dog #housewife #bitten

Next TV

Related Stories
സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി

Apr 19, 2025 03:17 PM

സബ് ഇന്‍സ്‌പെക്ടറെ കാണ്മാനില്ലന്ന് പരാതി

ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു....

Read More >>
തലശ്ശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച  നിലയിൽ

Apr 19, 2025 02:19 PM

തലശ്ശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച നിലയിൽ

കഴിഞ്ഞ 30 ൽ ഏറെ വർഷങ്ങളായി ഗംഗാധരൻ പോസ്റ്റാഫീസിൽ താൽക്കാലിക ജീവനക്കാരനാണ്....

Read More >>
ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം

Apr 19, 2025 02:14 PM

ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച് 40 അടി താഴ്ചയിലേക്ക് വീണു; ദാരുണാന്ത്യം

നിർമ്മാണ തൊഴിലാളിയാണ് മരിച്ച മഹേഷ്. കഴക്കൂട്ടം - കാരോട് ബൈപ്പാസിലാണ്...

Read More >>
വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

Apr 19, 2025 01:39 PM

വടകരയിൽ ട്രെയിൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിച്ച വിദ്യാർത്ഥി പിടിയിൽ

പിന്നാലെ ഓടിയ ജീവനക്കാരും റെയിൽവേ പോലീസും ചേർന്ന് വിദ്യാർത്ഥിയെ...

Read More >>
'ദിവ്യക്ക് അറിവുണ്ട്, തിരിച്ചറിവില്ല,  ദിവ്യ ഐഎഎസ് ഉദ്യോഗസ്ഥ എന്ന നിലയ്ക്കുള്ള ലക്ഷ്മണരേഖ കടന്നു' - പി ജെ കുര്യൻ

Apr 19, 2025 12:48 PM

'ദിവ്യക്ക് അറിവുണ്ട്, തിരിച്ചറിവില്ല, ദിവ്യ ഐഎഎസ് ഉദ്യോഗസ്ഥ എന്ന നിലയ്ക്കുള്ള ലക്ഷ്മണരേഖ കടന്നു' - പി ജെ കുര്യൻ

ഭരണവർഗം മാത്രമാണോ കുടുംബം. ബാക്കിയുള്ളവരൊക്കെ കുടുംബത്തിന് പുറത്താണോ. വികലമായ കാഴ്ചപ്പാട് ആണതെന്നും പി ജെ കുര്യൻ...

Read More >>
Top Stories