തെരുവുനായയെ കണ്ട് വിരണ്ടോടുന്നതിനിടെ നിരവധിപേർക്ക് പരിക്ക്; വീട്ടമ്മയ്ക്ക് കടിയേറ്റു

തെരുവുനായയെ കണ്ട് വിരണ്ടോടുന്നതിനിടെ നിരവധിപേർക്ക് പരിക്ക്; വീട്ടമ്മയ്ക്ക് കടിയേറ്റു
Apr 10, 2025 09:54 PM | By Anjali M T

എടത്വാ:(truevisionnews.com) തലവടിയിൽ തെരുവുനായ ശല്യം രൂക്ഷം. തെരുവുനായയെ കണ്ട് വിരണ്ടോടിയ നിരവധി ആളുകൾക്ക് പരിക്കേല്‍ക്കുകയും വീട്ടമ്മയ്ക്ക് കടിയേല്‍ക്കുകയും ചെയ്തു. തലവടി പഞ്ചായത്ത് ഒൻപതാം വാർഡിൽ ചക്കുളം ഭാഗങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.

ചക്കുളം അത്തിപ്പറമ്പിൽ തങ്കമണിക്കാണ് തെരുവുനായുടെ കടിയേറ്റത്. നായയെ കണ്ട് വിരണ്ടോടിയ ചിറയിൽ അവാമിക, തുരുത്താശ്ശേരിൽ തങ്കച്ചൻ, ആദികണ്ടത്തിൽ സുശീലൻ എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ടോടെ തങ്കമണി വീട്ടിലേയ്ക്ക് പോകുന്നത്തിനിടെ ഓടിയെത്തിയ തെരുവുനായ കാലിൽ കടിക്കുകയായിരുന്നു.

ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ മരുന്നുകൾ നൽകി. ഇന്നലെ രാവിലെ തെരുവുനായ ഓടിയെത്തിയപ്പോൾ വിരണ്ടോടിയ പ്രദേശവാസികള്‍ക്കാണ് വീണ് പരിക്കേറ്റത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

#Several #people #injured #running #seeing#stray #dog #housewife #bitten

Next TV

Related Stories
അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

Jul 28, 2025 06:33 PM

അതുല്യ ജീവനൊടുക്കിയത് തന്നെ; ഫോറന്‍സിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക്...

Read More >>
നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

Jul 28, 2025 04:51 PM

നിർണായക മൊഴി, കൂടത്തായി കൊലപാതക പരമ്പര: മരിച്ച റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡ് കണ്ടെത്തിയെന്ന് ഫൊറൻസിക് സർജൻ

കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് ഫൊറൻസിക് സർജന്റെ മൊഴി....

Read More >>
കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

Jul 28, 2025 04:05 PM

കോഴിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്, തകർന്നത് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് ഷെൽട്ടർ

കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക്...

Read More >>
Top Stories

//Truevisionall