പാടുന്നു വിഷുപക്ഷികൾ മെല്ലെ മേട സംക്രമ സന്ധ്യയിൽ...; ഇതാ മറ്റൊരു വിഷുക്കാലം കൂടെ ഇങ്ങെത്തി

പാടുന്നു വിഷുപക്ഷികൾ മെല്ലെ മേട സംക്രമ സന്ധ്യയിൽ...; ഇതാ മറ്റൊരു വിഷുക്കാലം കൂടെ ഇങ്ങെത്തി
Apr 10, 2025 09:10 PM | By Anjali M T

(truevisionnews.com) 'വിഷുക്കിളീ കണി പൂ കൊണ്ടു വാ

മലർക്കുടന്നയിൽ തേനുണ്ണാൻ വാ.....'.

അതെ വിഷു വരവായി...

കണി കാണാനുള്ള ആകാംക്ഷയിൽ തുടങ്ങുന്ന സമൃദ്ധിയുടെ പ്രതീകമായ ആ മലയാള ദിനം അടുത്തെത്തിയിരിക്കുന്നു. പ്രകൃതിയോട് ചേർന്നുള്ള ഈ ഉത്സവം ഓരോ മലയാളിയുടെയും ഹൃദയത്തിൽ നിലനിൽക്കുന്ന അനശ്വര ഓർമ്മകളാണ്. കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർക്ക് വിഷു എന്നാൽ ഹരം തന്നെയാണ്.

വിഷു എന്ന് ആലോചിക്കുമ്പോൾ തന്നെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഓർമ്മ കണി കാണുന്നത് തന്നെയാണ്. പുലരി ഉദയത്തിനു മുൻപേ അമ്മയോ മുത്തശ്ശിയോ കൈപിടിച്ചു കൊണ്ടുവരുന്നതാണ് ആ പഴയ കാഴ്ചയുടെ തുടക്കം. പാതി ഉറക്കത്തിൽ നിന്ന് കൺ തുറക്കുന്ന വേളയിൽ കണിക്കൊന്നയുടെ മഞ്ഞ നിറം, നിലവിളക്കിന്റെ പ്രകാശം, കടും നീല നിറത്തിലുള്ള കൃഷ്ണപ്രതിമ, മറ്റു പച്ചക്കറികളും ധാന്യങ്ങളും പഴങ്ങളും അടക്കം നിരവധി സാധനങ്ങൾ.. എക്കാലവും മനസ്സിന് കുളിർമ നൽകുന്ന കാഴ്ച തന്നെയാണത്.

കാലം ഒരുപാട് മാറിയെങ്കിലും ഒരിക്കലും മാറാത്ത ഒരു ആചാരം കൂടി വിഷുവിനു ഉണ്ട്. സ്നേഹത്തോടെ ലഭിക്കുന്ന ഒരു രൂപ നാണയം. അത് അടുത്ത ഒരു വർഷത്തേക്കുള്ള ഓർമ്മകളാണ് സമ്മാനിക്കുന്നത്.

ശബ്ദകോലാഹലങ്ങളുടെ രണ്ടു ദിനങ്ങൾ. സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തുചേരൽ കൂടിയാണ് ഓരോ വിഷവും. മലയാളിയുടെ കാർഷിക അഭിവൃദ്ധിയെ മാത്രം കാണിക്കുന്ന വെറുമൊരു ഉത്സവം മാത്രം അല്ല വിഷു. വരുംവർഷത്തെ അനശ്വരമാക്കാനുള്ള ഓർമ്മകൾ കൂടി സമ്മാനിക്കുന്ന ദിനം കൂടിയാണ്.

കാലം മാറി കഥകൾ മാറി. പക്ഷേ മലയാളിക്ക് ഇന്നും വിഷു എന്നു പറഞ്ഞാൽ വെറുമൊരു ആഘോഷം അല്ല.. അതൊരു ആവർത്തനത്തിന്റെ തുടക്കമാണ്. പഴയതിനെ വിട പറയുകയും പുതിയതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു എന്നതാണ് അതിൻറെ ആശയം. സൂര്യോദയത്തിനു മുൻപേ കണി കാണുന്ന അഞ്ചു തിരിയിട്ട വിളക്കിന്റെ ശോഭ ഓരോ മലയാളിയുടെ മനസ്സിലും ബന്ധങ്ങളിലും പകർന്നിടട്ടെ....

എല്ലാ മലയാളികൾക്കും സന്തോഷവും സമാധാനവും സമൃദ്ധി നിറഞ്ഞതുമായ വർഷം ആയിരിക്കട്ടെ.... ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

#Vishu #birds #singing #slowly#twilight #Meda #Sankram#Here #comes #Vishu #season

Next TV

Related Stories
കാലം മാറി കണിക്കൊന്ന മാത്രം ബാക്കി ; ഒരു പാലക്കാടൻ പയ്യൻ്റെ വിഷു ഓർമ്മ

Apr 12, 2025 03:51 PM

കാലം മാറി കണിക്കൊന്ന മാത്രം ബാക്കി ; ഒരു പാലക്കാടൻ പയ്യൻ്റെ വിഷു ഓർമ്മ

വിഷുക്കാലമായാല്പിന്നെ പടക്കക്കടകളിലേക്കാവും കണ്ണുകൾ ചെന്നെത്തുന്നത്, പുതിയതായി വന്ന പടക്കങ്ങൾ എന്തൊക്കെ ക്യാപ് ഇട്ട് പൊട്ടിക്കുന്ന തോക്കുകൾ,...

Read More >>
'മ്മൾക്കീ കടിച്ചു പറിക്കാൻ ഒന്നുല്ലാണ്ട് എന്ത് സദ്യ'; തെയ്യം, തിറ സീസണിനൊപ്പം മലബാറിന്റെ തനത് വിഷുക്കാലം

Apr 10, 2025 12:01 PM

'മ്മൾക്കീ കടിച്ചു പറിക്കാൻ ഒന്നുല്ലാണ്ട് എന്ത് സദ്യ'; തെയ്യം, തിറ സീസണിനൊപ്പം മലബാറിന്റെ തനത് വിഷുക്കാലം

മഞ്ഞയിൽ കുളിച്ചു നിൽക്കുന്ന ഈ മനോഹര പുഷ്‌പം വടക്കൻ കേരളത്തിലെ വിഷു ആഘോഷങ്ങളിൽ...

Read More >>
ഇത്തവണത്തെ വിഷുവിന് ഇലയിലെ കേമൻ ഈ സ്പെഷ്യൽ സാമ്പാർ തന്നെ

Apr 9, 2025 10:59 PM

ഇത്തവണത്തെ വിഷുവിന് ഇലയിലെ കേമൻ ഈ സ്പെഷ്യൽ സാമ്പാർ തന്നെ

എല്ലാ വിഭവങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിയില്ലെങ്കിലും ഇന്ന് നമുക്ക് സദ്യയിലെ രാജാവ് തന്നെയായ സാമ്പാർ ഒന്ന് പരീക്ഷിച്ചു...

Read More >>
ദാ വിഷു ഇങ്ങെത്തി, ഇത്തവണ സ്പെഷ്യൽ അടപ്രഥമൻ പായസം തയ്യാറാക്കാം...

Apr 7, 2025 08:42 PM

ദാ വിഷു ഇങ്ങെത്തി, ഇത്തവണ സ്പെഷ്യൽ അടപ്രഥമൻ പായസം തയ്യാറാക്കാം...

വളരെ എളുപ്പത്തിൽ നമുക്ക് സ്വാദിഷ്ടമായ അടപ്രഥമൻ പായസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

Read More >>
Top Stories