ഭാര്യയെ ഭർത്താവ് കിണറ്റിൽ തള്ളിയിട്ടു, പിന്നാലെ ഭർത്താവും കിണറ്റിലേക്ക് ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

ഭാര്യയെ ഭർത്താവ് കിണറ്റിൽ തള്ളിയിട്ടു, പിന്നാലെ ഭർത്താവും കിണറ്റിലേക്ക് ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി
Apr 10, 2025 07:44 PM | By Athira V

കോട്ടയം: ( www.truevisionnews.com) കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ് കിണറ്റിൽ തള്ളിയിട്ടു. കോട്ടയം ഏറ്റുമാനൂർ കണപ്പുരയിലാണ് സംഭവം. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് ആക്രമിച്ചത്. ശിവരാജ് ഭാര്യ ബിനുവിനെ വീടിന് സമീപത്തുള്ള കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.

ഭാര്യ കിണറ്റിൽ വീണത്തിന് പിന്നാലെ ഭർത്താവും കിണറ്റിലേക്ക് എടുത്തു ചാടി.  ഇതോടെ രണ്ടുപേരും കിണറ്റിനുള്ളി അകപ്പെട്ടു. കിണറ്റിൽ അധികം വെള്ളമില്ലാത്തതിനാലും ആഴമില്ലാത്തതിനാലുമാണ് ഇരുവരും രക്ഷപ്പെട്ടത്. വീഴ്ചയിൽ ബിനുവിന്‍റെ കാലിന് പരിക്കേറ്റു. ഫയര്‍ഫോഴ്സെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

കാലിന് പരിക്കേറ്റ ബനു ആശുപത്രിയിൽ ചികിത്സ തേടി. രണ്ടു പേരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ശിവരാജ് പതിവായി ബഹളമുണ്ടാക്കുന്നയാളാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യപിച്ചെത്തിയശേഷം ഭര്‍ത്താവ് ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് മദ്യലഹരിയിൽ ഇയാള്‍ ഭാര്യയെ കിണറ്റിൽ തള്ളിയിടുകയായിരുന്നുവെന്നും വിവരമുണ്ട്.

#husband #threw #wife #well #jumped #himself #kottayam #fireforce #rescued

Next TV

Related Stories
ഗാർഡൻ ഫെൻസിങിനായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണ് അപകടം; നാല് വയസുകാരന് ദാരുണാന്ത്യം

Apr 18, 2025 01:45 PM

ഗാർഡൻ ഫെൻസിങിനായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണ് അപകടം; നാല് വയസുകാരന് ദാരുണാന്ത്യം

കുഞ്ഞ് കൽത്തൂണിൻ്റെ അടിയിൽ അകപ്പെട്ടുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമാണ് ദൃക്സാക്ഷികൾ...

Read More >>
 വാതിൽ ചവിട്ടിപ്പൊളിച്ചു; മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി

Apr 18, 2025 01:39 PM

വാതിൽ ചവിട്ടിപ്പൊളിച്ചു; മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി

ബുധനാഴ്ച രാത്രി മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടമ്മയെ അകാരണമായി ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്തതായി ശോഭന പൊലീസിനോട്...

Read More >>
ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം; കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

Apr 18, 2025 01:34 PM

ഇൻസ്റ്റാഗ്രാം റീൽസിനെ ചൊല്ലിയുള്ള തർക്കം; കുറ്റ്യാടിയിലെ കോളേജ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

തുടർന്ന് പെൺകുട്ടിയും ആവശ്യം ഉന്നയിച്ചതോടെ വീഡിയോ നീക്കം ചെയ്തിരുന്നതായും സയാൻ ട്രൂവിഷൻ ന്യൂസിനോട്...

Read More >>
സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യം; യു​വ​തി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച് പ​ണം ത​ട്ടി, യു​വാ​വ് അ​റ​സ്റ്റി​ൽ

Apr 18, 2025 01:25 PM

സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി പ​രി​ച​യം; യു​വ​തി​യു​മാ​യി പ്ര​ണ​യം ന​ടി​ച്ച് പ​ണം ത​ട്ടി, യു​വാ​വ് അ​റ​സ്റ്റി​ൽ

55,000 രൂ​പ​യാ​ണ് ഇ​യാ​ൾ സ്ത്രീ​യി​ൽ​നി​ന്ന് കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ്...

Read More >>
കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ

Apr 18, 2025 01:19 PM

കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ

ഇ​യാ​ൾ ആ​രി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​ത്, എ​വി​ടെ നി​ന്നാ​ണ് വാ​ങ്ങു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് പൊ​ലീ​സ്...

Read More >>
Top Stories