തിരുവനന്തപുരം: (www.truevisionnews.com) പോക്സോ കേസ് പ്രതിയായ ഗുണ്ടാ നേതാവിനെ സാഹസികമായി പിടികൂടി പൂജപ്പുര പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഹമ്മദ് റൈസിനെയാണ് അിതിസാഹസികമായി പിടികൂടിയത്.

ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പൂജപ്പുര ജങ്ഷന് സമീപം ആളൊഴിഞ്ഞ ഒരു വീട്ടിൽ പ്രതി ഒളിവിൽ കഴിയുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രണ്ടാം നിലയിൽ നിന്ന് ചാടി.
തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതി സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർക്കും സാരമല്ലാത്ത പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
പതിനാലുവയസുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂജപ്പുര മേഖലയിൽ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണ് പിടിയിലായ മുഹമ്മദ് റൈസ്.
പൂജപ്പുര പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്കെതിരെ നിരവധി കേസുകളുമുണ്ട്.
#Jumped #secondfloor #still #escape #Police #bravely #arrest #accused #POCSOcase
