Apr 10, 2025 02:21 PM

തിരുവനന്തപുരം: (truevisionnews.com)  ആശാവര്‍ക്കര്‍മാരുടെ സമരം ബിജെപി സ്‌പോണ്‍സേഡ് സമരമാണെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍. സുരേഷ് ഗോപിയും ബിജെപിയുമാണ് സമരത്തിന് പിന്നിലെന്നും സിപിഐഎം ആശമാരോടൊപ്പമാണെന്നും എംവി ജയരാജന്‍ പറഞ്ഞു.

തൊട്ടടുത്തുളള എജി ഓഫീസിനു മുന്നില്‍ സമരം നടത്താന്‍ ആശമാരെ സിപിഎം ക്ഷണിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം ചെയ്യുന്നത്.

ആശാവര്‍ക്കര്‍മാരുടെ നിരാഹാര സമരം 22 ദിവസമായി തുടരുകയാണ്. ആശ വര്‍ക്കര്‍മാര്‍ സമരം തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം.

#Asha's #protest #BJP #sponsored #MVJayarajan

Next TV

Top Stories