ചേർത്തല കടക്കരപ്പള്ളിയിലെ സ്ത്രീയുടെ മരണം; ഭർത്താവ് അറസ്റ്റിൽ

ചേർത്തല കടക്കരപ്പള്ളിയിലെ സ്ത്രീയുടെ മരണം;  ഭർത്താവ് അറസ്റ്റിൽ
Apr 10, 2025 12:44 PM | By Susmitha Surendran

ആലപ്പുഴ : (truevisionnews.com) ചേർത്തല കടക്കരപ്പള്ളിയിൽ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. കടക്കരപ്പള്ളിയിൽ സ്വദേശി സുമി (53) യുടെ മരണത്തിലാണ് ഭർത്താവ് ഹരിദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാൾ എയർ ഫോഴ്സിൽനിന്ന് വിരമിച്ചയാളാണ്. ഹരിദാസിന്റെ രണ്ടാം ഭാര്യയാണ് സുമി. 5 വർഷമായി ഇവർ ഇവിടെ താമസിച്ചുവരുന്നു. ഇന്നലെ പുലർച്ചെയാണ് സുമി മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില പാടുകൾ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

സുമിയുടെ മരണം കൊലപാതകമാണോയെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പട്ടണക്കാട് പൊലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. സുമിയുടെ സംസ്കാരം ഇന്നലെ വൈകിട്ട് കഴിഞ്ഞിരുന്നു.



#Husband #arrested #connection #with #woman's #death #Kadakarapally #Cherthala.

Next TV

Related Stories
Top Stories










Entertainment News