ചാനൽ ചാർജ് ചെയ്യാത്തതിലെ വിഷമം; മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ: 16-കാരൻ ജീവനൊടുക്കിയതെന്ന് നിഗമനം

ചാനൽ ചാർജ് ചെയ്യാത്തതിലെ വിഷമം; മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ: 16-കാരൻ ജീവനൊടുക്കിയതെന്ന് നിഗമനം
Apr 10, 2025 10:51 AM | By VIPIN P V

വെഞ്ഞാറമൂട്: (www.truevisionnews.com) രണ്ടു ദിവസം മുന്‍പ് കാണാതായ 10-ാം ക്ലാസുകാരന്റെ മൃതദേഹം വീടിനു സമീപത്തുള്ള കിണറ്റില്‍നിന്നു കണ്ടെത്തി. മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്.

പിരപ്പന്‍കോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി വെഞ്ഞാറമൂട് തൈക്കാട് സമന്വയ നഗര്‍ മുളംകുന്ന് ലക്ഷംവീട്ടില്‍ അനില്‍ കുമാറിന്റെയും മായയുടെയും മകന്‍ അര്‍ജുന്റെ(16) മൃതദേഹമാണ് കണ്ടെത്തിയത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്നദാനത്തിനു പോകണമെന്ന് അര്‍ജുന്‍ വീട്ടുകാരോടു പറഞ്ഞു. എന്നാല്‍, മുത്തച്ഛന്‍ മരിച്ചിട്ട് ദിവസങ്ങള്‍ ആയതേയുള്ളൂവെന്നതിനാല്‍ വീട്ടുകാര്‍ പോകണ്ടെന്നു പറഞ്ഞു.

തുടര്‍ന്ന് വൈകീട്ട് അതേ ക്ഷേത്രത്തില്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ സഹോദരി പോകുമെന്നറിഞ്ഞതോടെ അര്‍ജുന്‍ വീട്ടുകാരാട് അതു ചോദ്യംചെയ്യുകയും വഴക്കിടുകയും ചെയ്തിരുന്നു. ഐപിഎല്‍ കാണാന്‍ ടി.വി.യില്‍ ചാര്‍ജ്ജ് ചെയ്യണമെന്നു പറഞ്ഞെങ്കിലും വീട്ടുകാര്‍ കേട്ടിരുന്നില്ല. അത് അര്‍ജുന് വിഷമമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് അര്‍ജുനെ കാണാതാകുന്നത്.

വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കി. വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ബുധനാഴ്ച രാവിലെയോടെയാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്.

വെഞ്ഞാറമൂട് അഗ്‌നിരക്ഷാസേന അംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പിലെത്തിച്ച മൃതദേഹം കിളിമാനൂരിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

#Troubled #not #charging #channel #Bodyfound #well #year #old #believed #committedsuicide

Next TV

Related Stories
നികാഹ് വേദിയിൽ പുസ്തക പ്രകാശനം; വധുവിന്റെ പുസ്തകം ഏറ്റുവാങ്ങി വരൻ

Apr 18, 2025 12:45 PM

നികാഹ് വേദിയിൽ പുസ്തക പ്രകാശനം; വധുവിന്റെ പുസ്തകം ഏറ്റുവാങ്ങി വരൻ

ഫാത്വിമ ശൈമയുടെ പിതാവ് സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂരാണ് പുസ്തകം വരന് കൈമാറിയത്....

Read More >>
'ആർഎസ്എസിൻ്റെ വോട്ട് വാങ്ങി ജയിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ, വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമം'

Apr 18, 2025 12:29 PM

'ആർഎസ്എസിൻ്റെ വോട്ട് വാങ്ങി ജയിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ, വർഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമം'

വികസന പ്രവർത്തനങ്ങൾക്ക് എതിരാണ് ബിജെപി. ആർഎസ്എസിന്റെ അജണ്ടയുടെ ഭാഗമാണ് ഹെഡ്ഗേവാറിൻ്റെ പേരിട്ടത്....

Read More >>
30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

Apr 18, 2025 12:23 PM

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

സത്യനെ 10 കുപ്പി മദ്യവുമായി വാണിമേൽ വെള്ളിയോട് പള്ളിക്കുസ മീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് വളയം പൊലീസും...

Read More >>
കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ പിടിയിൽ

Apr 18, 2025 12:09 PM

കുട്ടിയുടെ കഴുത്തിലെ സ്വർണമാല മോഷ്ടിച്ചു; രണ്ട് സ്ത്രീകൾ പിടിയിൽ

ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലിസ് പുറത്ത്...

Read More >>
തിരുവാഭരണം പണയംവച്ച പണം ഓഹരിവിപണിയിൽ, രാമചന്ദ്രൻ പോറ്റിയെ കുടുക്കിയത് മൊബൈൽ ഒടിപി

Apr 18, 2025 11:56 AM

തിരുവാഭരണം പണയംവച്ച പണം ഓഹരിവിപണിയിൽ, രാമചന്ദ്രൻ പോറ്റിയെ കുടുക്കിയത് മൊബൈൽ ഒടിപി

ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നാതിരിക്കാൻ 5 പവൻ വരുന്ന കിരീടം രാമചന്ദ്രൻ പോറ്റി പണയപ്പെടുത്തിയില്ല. ഇത് പ്രതിയിൽ നിന്നു അരൂർ പൊലീസ്...

Read More >>
Top Stories