(truevisionnews.com) വഖഫ് നിയമത്തിൽ രാജ്യവ്യാപക പ്രചാരണം ആരംഭിക്കാൻ ബിജെപി. വീടുകൾ കയറിയിറങ്ങി പ്രചാരണം ശക്തമാക്കും. മുസ്ലിം വിഭാഗങ്ങളെ കേന്ദ്രികരിച്ചാണ് പ്രചാരണം. സഖ്യകക്ഷികളടക്കം നിയമത്തിനെതിരെ രംഗത്തെത്തിയതോടെയാണ് പ്രചാരണം ശക്തമാക്കാനൊരുങ്ങുന്നത്.

ബീഹാർ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കും. ഇതിനായി ബി.ജെ.പി ടാസ്ക് ഫോഴ്സ് രൂപികരിച്ചു. ടാസ്ക് ഫോഴ്സിൽ 4 ബി ജെ പി നേതാക്കളുണ്ട്.
ബി ജെ പി ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ന്യൂനപക്ഷ മോർച്ച നേതാവ് ജമ്മാൽ സിദ്ദിഖ് എന്നിവർക്കാണ് ചുമതല. പാർട്ടി നേതാക്കൾക്ക് പരിശീലന വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രി കിരൺ റിജിജു ഉൾപ്പെടെ വർക്ക്ഷോപ്പിൽ പങ്കെടുക്കും.
#BJP #launch #nationwide #campaign #Waqf #Act.
